കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു വർഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചെലവ് ചുരുക്കാനായി നിരവധി നടപടികൾ നടപ്പിലാക്കാനും രാഷ്ട്രപതി ഭവൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ചിൽ പിഎം-കെയേഴ്സ് ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം രാഷ്ട്രപതി സംഭാവന ചെയ്തിരുന്നു.
ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഔദ്യോഗിക പരിപാടികൾക്കായി ആഡംബര വാഹനം ഉപയോഗിക്കില്ല. രാഷ്ട്രപതി ഭവനിൽ ഓഫീസ് സ്റ്റേഷനറി സാധനങ്ങൾ, ഇന്ധനം എന്നിവയുടെ ഉപയോഗം കുറക്കും. സ്വാശ്രയ ഇന്ത്യയെന്ന സർക്കാരിന്റെ ആശയം സാക്ഷാത്കരിക്കുന്നതിനും പകർച്ചവ്യാധിയോട് പോരാടുന്നതിനുമായി എല്ലാവരും കൈകോർക്കണം.
Read more
രാജ്യത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ചെറുതും പ്രധാനപ്പെട്ടതുമായ സംഭാവനയാണ് ചെലവുചുരുക്കൽ നടപടിയെന്നും രാഷ്ട്രപതി പ്രസ്താവനയിൽ പറയുന്നു. പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എം.പിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം കുറക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.