അയോദ്ധ്യയിൽ കാവിയുടെ നിറം മങ്ങുന്നു; പൂജാരിമാര്‍ക്ക് മഞ്ഞ വസ്ത്രവും ഫോണിന് വിലക്കും

അയോദ്ധ്യയിൽ  പൂജാരിമാരുടെ വസ്ത്രത്തിൽ മാറ്റം. കാവി നിറത്തിലുള്ള വസ്​ത്രത്തില്‍ നിന്നും മ‍ഞ്ഞ നിറത്തിലേക്ക് പൂജാരിമാരുടെ ഡ്രസ് കോഡ് മാറ്റി. മുമ്പ് കാവിനിറത്തിലുള്ള കുര്‍ത്തയും ദോത്തിയും തലപ്പാവുമായിരുന്നു പൂജാരിമാരുടെ വേഷം. ക്ഷേത്രത്തിലേക്ക് ഫോണ്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.

പൂജാരിമാര്‍ക്കായി ക്ഷേത്രം ട്രസ്റ്റ് പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങളിലാണ് ഡ്രസ് കോഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടണ്‍ തുണി കൊണ്ട് തയാറാക്കിയ വസ്​ത്രങ്ങള്‍ ധരിക്കാനായി മാത്രം പൂജാരിമാര്‍ക്ക് ട്രെയ്​നിങ്ങും നല്‍കിയിരുന്നു. സുരക്ഷയുടെ ഭാഗമായാണ് ഫോണ്‍ കൊണ്ടുവരുന്നതില്‍ നിന്നും പൂജാരിമാരെ വിലക്കിയതെന്ന് ക്ഷേത്രം ട്രസ്​റ്റ് പറഞ്ഞു. ക്ഷേത്രത്തിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

രാമക്ഷേത്രത്തിനായി പ്രധാനമായും ഒരു പൂജാരിയും സഹായികളായി നാലു പൂജാരിമാരുമാണുള്ളത്. ഇവര്‍ക്ക് അഞ്ച് അസിസ്റ്റന്‍റ് പൂജാരിമാരെ കൂടി നല്‍കാന്‍ ട്രസ്​റ്റ് തീരുമാനിച്ചിരുന്നു. വെളുപ്പിനെ 3.30 മുതല്‍ പാത്രി 11 മണി വരെയാണ് പൂജ സമയം. പൂജാരിമാരുടെ ഓരോ ടീമും അഞ്ച് മണിക്കൂര്‍ ക്ഷേത്രത്തില്‍ ശുശ്രൂഷ ചെയ്യണമെന്നും ട്രസ്​റ്റ് നിര്‍ദേശിച്ചു. അതേസമയം അയോധ്യയിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വൻകുറവുണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് അയോധ്യയിലേക്കുള്ള ആറ് പ്രധാന നഗരങ്ങളിൽ നിന്നുള്ള സർവീസുകൾ സ്‌പൈസ് ജെറ്റ് റദ്ദാക്കിയിരുന്നു.

Latest Stories

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്; അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്ന് ട്വീറ്റ്