ക്ഷേത്രത്തിൻ്റെ അവകാശവാദങ്ങൾക്കിടയിൽ, ഇത്തവണയും ഖ്വാജ മുയ്‌നുദ്ദീൻ ചിഷ്തിയുടെ അജ്മീർ ദർഗക്ക് 'ചാദർ' സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അജ്മീർ ദർഗയുടെ സ്ഥലത്ത് ഒരു ശിവക്ഷേത്രം നിലനിന്നിരുന്നു എന്ന ഹിന്ദു സേനയുടെ അവകാശവാദങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച സൂഫി മഹാൻ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തിയുടെ ദേവാലയത്തിന് ഒരു ‘ചാദർ’ സമ്മാനിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന് ‘ഉറൂസ്’ വേളയിൽ ആരാധനാലയത്തിൽ സമർപ്പിക്കുന്നതിനായി ‘ചാദർ’ സമ്മാനിക്കുന്ന ചിത്രം പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി മോദി എക്‌സിൽ എഴുതി: “ഖ്വാജ മുയ്‌നുദ്ദീൻ ചിഷ്തിയുടെ ഉറൂസിന് ആശംസകൾ. ഈ അവസരം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരട്ടെ”

മോദിക്കും ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ച പ്രസിഡൻറ് ജമാൽ സിദ്ദിഖിക്കും ചാദർ നൽകുന്ന ചിത്രം പങ്കുവെച്ച് റിജിജു എക്‌സിൽ കുറിച്ചു: “ഇന്ത്യയുടെ സമ്പന്നമായ ആത്മീയ പൈതൃകത്തോടുള്ള അദ്ദേഹത്തിൻ്റെ അഗാധമായ ആദരവും ഐക്യത്തിൻ്റെയും അനുകമ്പയുടെയും ശാശ്വതമായ സന്ദേശവുമാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്.”

സൂഫി മഹാനായ ഖ്വാജ മുയ്‌നുദ്ദീൻ ചിഷ്തിയുടെ സ്മരണയ്ക്കായി അദ്ദേഹത്തിൻ്റെ ദേവാലയത്തിൽ വർഷം തോറും ‘ഉറൂസ്’ നടത്തപ്പെടുന്നു. ഖ്വാജ മുയ്‌നുദ്ദീൻ ചിഷ്‌തിയുടെ ദേവാലയത്തിൽ ‘ചാദർ’ സമർപ്പിക്കുന്ന പാരമ്പര്യം പ്രധാനമന്ത്രി മോദി പിന്തുടരുന്നുണ്ടെങ്കിലും, ഈ കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചതിന് അദ്ദേഹത്തിൻ്റെ പാർട്ടി അടുത്തിടെ വിമർശനത്തിന് വിധേയമായിരുന്നു.

അജ്മീർ ദർഗ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത ഈയിടെ രാജസ്ഥാൻ കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ കോടതി, വിഷയം കേൾക്കാൻ സമ്മതിക്കുകയും ദർഗ കമ്മിറ്റി, ന്യൂനപക്ഷകാര്യ മന്ത്രാലയം, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) എന്നിവയ്ക്ക് സമൻസ് നോട്ടീസ് അയക്കാൻ നിർദേശിക്കുകയും ചെയ്തു.

ദർഗയിൽ അവകാശവാദം ഉന്നയിക്കുന്ന ബിജെപിയെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. അജ്മീർ ദർഗയിൽ പ്രധാനമന്ത്രി മോദി ‘ചാദർ’ നൽകിയപ്പോൾ തൻ്റെ പാർട്ടി അംഗങ്ങൾ കോടതിയിൽ പോയി ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നുവെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

“രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ അജ്മീർ ദർഗയിൽ പ്രാർത്ഥനകൾ നടത്തുന്നു. പ്രധാനമന്ത്രി മോദി ഉൾപ്പെടെ എല്ലാ പ്രധാനമന്ത്രിമാരും അജ്മീർ ദർഗയിൽ ‘ചാദർ’ അർപ്പിക്കുന്നു. എന്നിട്ടും അവരുടെ പാർട്ടിക്കാർ കോടതിയിൽ പോയി ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എന്ത് തരത്തിലുള്ള സന്ദേശമാണ് ഇതിലൂടെ ഇവർ പ്രചരിപ്പിക്കുന്നത്? അശാന്തിയുള്ളിടത്ത് വികസനം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ

മന്ത്രി കഞ്ചാവ് വലിക്കുന്നതിനെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു; സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണം; പ്രതിഷേധവുമായി മദ്യവിരുദ്ധ ഏകോപന സമിതി

BGT 2025: " രോഹിത് ശർമ്മയുടെ തകർച്ചയ്ക്ക് കാരണമായത് അതാണ്"; മുൻ ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ