ഏപ്രില്‍ 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെ രാമേശ്വരത്തെ പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്നേ ദിവസം പ്രധാനമന്ത്രി രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്നതാണ് പാമ്പന്‍ പാലം.
സമുദ്രനിരപ്പില്‍ നിന്ന് ആറ് മീറ്റര്‍ ഉയരമുള്ള പുതിയ പാലത്തിന് 2.07 കിലോമീറ്ററാണ് ദൈര്‍ഘ്യം. 1914ല്‍ നിര്‍മ്മിച്ച പഴയ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ അസാധ്യമായതിനെ തുടര്‍ന്നാണ് സമാന്തരമായി പുതിയ പാലം നിര്‍മ്മിച്ചത്. കപ്പലുകള്‍ കടന്നുപോകാന്‍ സാധിക്കുന്ന തരത്തില്‍ പാലത്തെ ഉയര്‍ത്താനും സാധിക്കും.
കപ്പല്‍ കടന്നുപോകുന്ന സമയം ഹൈഡ്രോളിക് ലിഫ്റ്റിംഗിലൂടെയാണ് പാലം ഉയര്‍ത്താനും താഴ്ത്താനും സാധിക്കുന്നത്. ഇത്തരത്തില്‍ പാലം ഉയര്‍ത്താന്‍ മൂന്ന് മിനിട്ടും താഴ്ത്താന്‍ രണ്ട് മിനിട്ടും മതിയാകും. പഴയ പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുന്നറിയിപ്പിനെത്തുടര്‍ന്ന് 2022 ഡിസംബര്‍ 23ന് അവസാനിപ്പിച്ചിരുന്നു.
Read more
മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഗവര്‍ണര്‍ ആര്‍എന്‍ രവി, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.