കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിന് പ്രധാനമന്ത്രി മാപ്പ് പറയണം; സര്‍വ്വകക്ഷിയോഗത്തില്‍ പ്രതിപക്ഷം

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിന് പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച്ച തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍ വീഴ്ച അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പട്ടത്. പ്രധാനമന്ത്രി ഇരുസഭകളിലും ക്ഷമ ചോദിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേ സമയം താങ്ങുവിലയ്ക്ക് സംരക്ഷണം നല്‍കാനുള്ള നിയമവും അജണ്ടയില്‍ ഉണ്ടാകണമെന്നും പ്രതിപക്ഷം അറിയിച്ചു. എല്ലാ വിഷയങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. തിങ്കളാഴ്ച്ച തുടങ്ങുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ 23വരെ നീണ്ടുനില്‍ക്കും. സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കും.

തിങ്കളാഴ്ച്ച ലോക്‌സഭയിലും ബുധനാഴ്ച രാജ്യസഭയിലും ബില്ല് പാസാക്കാനാണ് തീരുമാനം. കാര്‍ഷിക രംഗത്തിന്റെ വളര്‍ച്ചക്ക് വേണ്ടിയാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനായുള്ള ബില്‍ പാസാക്കുമെന്ന് ഉറപ്പായതോടെ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയും മാറ്റിവെച്ചു. സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് അടക്കം 26 പുതിയ ബില്ലുകള്‍ അവതരിപ്പിക്കും.

Latest Stories

പാലക്കാട്ടെ വ്യാജ വോട്ട് ആരോപണത്തിൽ ഇടപെട്ട് ജില്ലാ കളക്ടര്‍; ബിഎല്‍ഒയോട് വിശദീകരണം തേടി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് ദുസ്വപ്നമായി ഇന്ത്യ, ബിസിസിഐയുടെ പുതിയ നീക്കത്തില്‍ കണ്ണുതള്ളി പിസിബി

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക