'മോദി കാ പരിവാർ'; സാമൂഹിക മാധ്യമങ്ങളിലെ 'മോദിയുടെ കുടുംബം' ടാഗ് ഒഴിവാക്കണ​മെന്ന് പ്രധാനമന്ത്രി

സമൂഹ മാധ്യമങ്ങളിൽ നിന്നും ‘മോദി കാ പരിവാർ’ ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പേര് നീക്കാൻ ബിജെപി നേതാക്കളോടും പ്രവർത്തകരോടും എക്സിലാണ് ഇത് സംബന്ധിച്ച ആഹ്വാനം മോദി നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ മോദി ഇനി ‘മോദി കാ പരിവാർ’ സമൂഹ മാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും അഭ്യർഥിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ തന്നോടുള്ള പിന്തുണയറിയിക്കുന്നതിനായി ‘മോദി കാ പരിവാർ’ എന്ന് സോഷ്യൽമീഡിയകളിൽ പേരിനൊപ്പം രേഖപ്പെടുത്തി. അത് തനിക്ക് ഒരുപാട് കരുത്ത് നൽകി. ഇന്ത്യയിലെ ജനങ്ങൾ എൻഡിഎ മുന്നണിയെ മൂന്നാമതും വിജയിപ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.

അതേസമയം മോദി പ്രഭ മങ്ങിയ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് മോദിയുടെ ഈ അഭ്യർഥന. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള മന്ത്രിസഭാ രൂപീകരണത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ കുടുംബാധിപത്യമാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം എക്സിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് മോദിയുടെ ആഹ്വാനം. മൂന്നാം മോദി മന്ത്രിസഭയിലെ 20 യൂണിയന്‍ കാബിനറ്റ് മന്ത്രിമാരുടെ പേരും അവരുടെ ബന്ധുക്കളായ രാഷ്ട്രീയനേതാക്കളുടെ പേരും അടങ്ങുന്ന പട്ടികയും രാഹുല്‍ പുറത്തുവിട്ടിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ എക്സ് അക്കൗണ്ടിലെ ചിത്രങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഭരണഘടനയ്ക്ക് മുന്‍പില്‍ തലകുനിച്ച് വണങ്ങുന്ന മോദിയുടെ ചിത്രം കവർ ഇമേജ് ആക്കിയിരിക്കുന്നത്. മാറ്റത്തിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തു. തിര‍ഞ്ഞെടുപ്പില്‍ ഭരണഘടന സംരക്ഷണം രാഹുല്‍ ഉയ‍ർത്തിയതിന്‍റ അന്തരഫലമാണ് ഇതൊക്കെയെന്ന് ജയറാം രമേശ് പ്രതികരിച്ചു.

തെലങ്കാനയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് ‘മോദി കാ പരിവാർ’ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. കുടുംബമില്ലാത്തതിനാൽ മോദിക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാവില്ലെന്ന ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വിമർശനത്തിന് മറുപടിയായാണ് മോദി പുതിയ മുദ്രാവാക്യം മുന്നോട്ടുവെച്ചത്. തുടർന്ന് ബിജെപി നേതാക്കളും പ്രവർത്തകരും ‘മോദി കാ പരിവാർ’ എന്ന മുദ്രാവാക്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ പല പ്രമുഖരും ഈ ടാഗ് ലൈൻ നീക്കം ചെയ്യാൻ തുടങ്ങിയിരുന്നു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന