കാശില്ലാതെ കല്യാണം മുടങ്ങുമെന്ന് പേടിയോ?; ഓൺലൈനായി അപേക്ഷിച്ചാൽ 25000 മുതൽ 25 ലക്ഷം വരെ വായ്പ നൽകാൻ കമ്പനികൾ

എത്രയൊക്കെ ലാളിത്യം പറഞ്ഞാലും കല്യാണം കാര്യമായി നടത്തണമെങ്കിൽ കയ്യിൽ കാശ് തന്നെ വേണം. താലിമാല മുതൽ സദ്യവരെ എത്ര ചുരുക്കിയാലും കയ്യിൽ നിന്ന് നല്ലൊരു തുക ചെലവാകും. അത്രയും പണം കണ്ടെത്താനില്ലാത്തത് കൊണ്ട് തന്നെ വിവാഹ സ്വപ്നങ്ങൾ വൈകുന്നവർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. ഇപ്പോഴിതാ വിവാഹം നടത്താനും ലോൺ കൊടുക്കുന്ന സ്ഥാപനങ്ങളുണ്ടെന്നാണ് വാർത്ത.

‘മാരി നൗ പേ ലേയ്റ്റർ’ (MNPL) എന്ന പദ്ധതിയുമായി ഒരു മാസം മുൻപ് തുടങ്ങിയ കമ്പനിയാണ് ഷാദിഫൈ. 21 വയസിന് മേൽ പ്രായമുള്ള, ജോലി ഉള്ളതോ, സ്വയം തൊഴിൽ ചെയ്യുന്നതോ ആയ ആർക്കും ഷാദിഫൈ വെബ്സൈറ്റ് വഴി വായ്പക്ക് അപേക്ഷിക്കാം. 650ന് മുകളിൽ സിബിൽ സ്കോർ ഉള്ളവർക്ക് വായ്പക്ക് അർഹതയുണ്ട്. 10 മുതൽ 13 ശതമാനം വരെയാണ് പലിശ നിരക്ക്. ബാങ്ക് വായ്‌പയെക്കാൾ കുറവാണിതെന്നാണ് അവകാശവാദം.

25000 മുതൽ 25 ലക്ഷം വരെ വായ്പക്ക് അപേക്ഷിക്കാം. 72 മാസം വരെയാണ് തിരിച്ചടവിനുള്ള പരമാവധി വായ്പകാലാവധി. മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ അപേക്ഷിച്ച് 15 ദിവസത്തിനുള്ളിൽ വായ്പ ലഭിക്കും. വായ്പക്ക് പുറമെ ആവശ്യക്കാരെ വെഡിങ് പ്ലാനേഴ്‌സുമായി ബന്ധിപ്പിക്കും.കല്യാണങ്ങൾ നടത്താൻ വെഡിങ് പ്ലാനേഴ്‌സിനെ സമീപിക്കുന്ന ട്രെൻഡിന് പുറമെയാണ് വിവാഹ ചിലവുകൾക്കുള്ള തുക കണ്ടെത്താനുള്ള ഈ സേവനം.

പദ്ധതി തുടങ്ങി ഒരു മാസമാകുമ്പോഴേക്കും പ്രതിദിനം 300 ഓളം പേരാണ് ഷാദിഫൈയിൽ വിവാഹ വായ്പയെക്കുറിച്ച് അന്വേഷിക്കാൻ വിളിക്കുന്നതെന്ന് കമ്പനി ഉടമ അൽക്ക തിവാരി പറയുന്നു. കേരളത്തിൽ നിന്നും 15 -20 പേർ ദിവസേന വിളിക്കാറുണ്ടത്രേ. എന്നാൽ ഇത്തരം വായ്പകൾ വാങ്ങുന്നതിന് മുൻപ് വരുംവരായ്കകളെക്കുറിച്ച് ആലോചിക്കണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.തിരിച്ചടവ് മുടങ്ങിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കിയിട്ട് മാത്രമേ ഇത്തരം വായ്പകൾ എടുക്കാവൂ എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം