സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്കിൽ ഇളവ് നൽകാനാകില്ലെന്ന് സുപ്രീംകോടതി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാണിജ്യ നിരക്കില്‍ വൈദ്യുതി നല്കിയാല് മതിയെന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ വിജ്ഞാപനം സ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുകൂലമായി ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കെ.എസ്.ഇ.ബി നൽകിയ അപ്പീലിലാണ് സുപ്രീംകോടതി നടപടി. ഇളവ് ലഭിക്കുന്നതിന് സ്വാശ്രയസ്ഥാപനങ്ങൾ ഉയർത്തിയ വാദങ്ങൾ കോടതി തള്ളി.
സർക്കാർ, എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ഈടാക്കുന്ന നിരക്കിൽ സ്വാശ്രയസ്ഥാപനങ്ങൾക്കും വൈദ്യതി നൽകണമെന്ന ഹൈകോടതി ഉത്തരവ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ച് റദ്ദാക്കി. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന കെ.എസ്.ഇ.ബിയുടെ വാദം കോടതി അംഗീകരിച്ചു.