നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്‌റേറ്റ് ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി. പൊലീസിന്റെ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് ഒരിക്കലും സത്യം മൂടി വെക്കാന്‍ കഴിയില്ല, സത്യത്തിന്റെ അടങ്ങാത്ത ശബ്ദത്തെയാണ് രാഹുല്‍ ഗാന്ധി എന്ന് വിളിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.
‘പൊലീസ് ബാരിക്കേഡിനോ, ലാത്തിക്കോ, ജല പീരങ്കിക്കോ സത്യത്തിന്റെ കൊടുങ്കാറ്റ് തടയാന്‍ പറ്റില്ലെന്നും, സത്യത്തിന്റെ അടങ്ങാത്ത ശബ്ദത്തെയാണ് രാഹുല്‍ ഗാന്ധി എന്ന് വിളിക്കുന്നതെന്നും’ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെ ആറ് മണിക്കൂര്‍ വരെ ഇഡി ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും പ്രിയങ്കാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിഷേധ മാര്‍ച്ച് നയിച്ചുകൊണ്ടാണ് ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാലിനായി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധവുമായെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗാപാല്‍, രണ്‍ദീപ് സിംഗ് സുര്‍ജ്ജെവാലെ, ഷമ മുഹമ്മദ് തുടങ്ങിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാരുമായി സംസാരിക്കുന്നതിനിടെയാണ് കെ സി വേണുഗോപാലിനെ അറസ്റ്റ് ചെയ്തത്.