താലിബാന്‍ അനുകൂല നിലപാട്, മാധ്യമം ഡല്‍ഹി ചീഫ് റിപ്പോര്‍ട്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിന് മാധ്യമം പത്രത്തിലെ ഡല്‍ഹി ചീഫ് റിപ്പോര്‍ട്ടര്‍ ഹസന്നൂല്‍ ബന്നയ്ക്ക് സസ്‌പെന്‍ഷന്‍. ഏഴ് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.

സ്ഥാപനത്തിന്റെ നയനിലപാടുകള്‍ക്ക് വിരുദ്ധമായി പൊതു ഇടങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുകയും സോഷ്യല്‍ മീഡിയ പോളിസി ലംഘിക്കുകയും ചെയ്തിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് എച്ച് ആര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇറക്കിയ കുറിപ്പില്‍ പറയുന്നത്.

അന്താരാഷ്ട്ര വിഷയങ്ങളില്‍ പ്രഗല്‍ഭരായ ഹിന്ദു പത്രത്തിന്റെ ഇന്റര്‍നാഷണല്‍ എഫേയേഴ്‌സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി, എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട്, വിദേശ കാര്യ വിദഗ്ദന്‍ അഷ്‌റഫ് കടയ്ക്കല്‍ എന്നിവര്‍ക്കൊപ്പമാണ് ബന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. താലിബാന്‍ ഭരണത്തെ ഫലത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായ വസ്തുതകളൊന്നും അദ്ദേഹത്തിന് മുന്നോട്ട് വെയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിന് കാരണമായിരുന്നു. ഇതാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന് കാരണമെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് മുഖം മിനുക്കാനും തങ്ങള്‍ താലിബാന്‍ പക്ഷപാതികള്‍ അല്ലെന്ന് വരുത്തി തീര്‍ക്കാനുമുള്ള തന്ത്രം മാത്രമാണെന്നാണ് ആക്ഷേപം. ഏഴ് ദിവസത്തെ സസ്‌പെന്‍ഷന്‍ ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം

നേരത്തെ മാധ്യമത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ വാട്‌സ് ആപ് ഗ്രൂപ്പില്‍ താലിബാനെ പിന്തുണയ്ക്കുന്ന നിരവധി വാര്‍ത്തകളും ലിങ്കുകളും ബന്ന ഷെയര്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയായ എഡിറ്റര്‍ വി കെ ഇബ്രാഹിം വിലക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇയാള്‍ താലിബാന്‍ അനുകൂല വാദം മുന്നോട്ടു വെയ്ക്കാന്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത്

താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കിയ പിറ്റേദിവസം സ്വതന്ത്ര അഫ്ഗാന്‍ എന്ന തലക്കെട്ട് പ്രസിദ്ധീകരിച്ചതിന് മാധ്യമം പത്രം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. താലിബാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന പത്രത്തില്‍ ഇനി എഴുതില്ലെന്ന നിലപാടും ചിലര്‍ സ്വീകരിച്ചിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം പൊതുവില്‍ താലിബാന്‍ അനുകൂല സമീപനം സാമൂഹിക മാധ്യമങ്ങളില്‍ സ്വീകരിച്ച വ്യക്തി കൂടിയാണ് ഹസന്നൂല്‍ ബന്ന.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍