പ്രവാചകനിന്ദയ്‌ക്ക് എതിരെയുള്ള പ്രതിഷേധം; കാണ്‍പൂരിലും ബുള്‍ഡോസര്‍ ഇടിച്ചുനിരത്തല്‍

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും ബുള്‍ഡോസര്‍ ഇടിച്ചുനിരത്തല്‍. പ്രവാചകന് എതിരെയുള്ള മുന്‍ ബിജെപി വക്താവിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ബുള്‍ഡോസറുമായി കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നത്. പരാമര്‍ശത്തിന് എതിരെ തെരുവില്‍ ഇറങ്ങിയവരുടെ വീടുകള്‍ ലക്ഷ്യമിട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കം.

പ്രതിഷേധത്തില്‍ പങ്കെടുത്ത സഫര്‍ ഹയാത്ത് ഹാഷ്മി എന്ന പ്രാദേശിക മുസ്ലിം നേതാവിന്റെ വീട് ഭരണകൂടം പൊളിച്ച് നീക്കി. അനധികൃത കൈയ്യേറ്റത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ ശ്രമമെന്നാണ് അധികൃതരുടെ വിശദീകരണം. കാണ്‍പൂരിന് പുറമെ പ്രതിഷേധം നടന്ന പ്രയാഗ് രാജിലും ബുള്‍ഡോസറുകളുമായി അധികൃതര്‍ എത്തിയിട്ടുണ്ട്.

കാണ്‍പൂരില്‍ ജൂണ്‍ 3ന് നടന്ന പ്രതിഷേധത്തിന്റെ മുഖ്യ സൂത്രധാരന്‍ സഫര്‍ ഹയാത്ത് ഹാഷ്മിയാണെന്നാണ് പൊലീസിന്റെ ആരോപണം. നഗരത്തിലെ ഏറ്റവും വലിയ മൊത്തവ്യാപാര മാര്‍ക്കറ്റായ പരേഡ് മാര്‍ക്കറ്റിലാണ് ജൂണ്‍ മൂന്നിന് പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷവും കല്ലേറും അരങ്ങേറിയത്. പൊലീസിന് നേരെയും കല്ലേറ് ഉണ്ടായിരുന്നു.

അതേസമയം ഉത്തര്‍പ്രദേശില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 227 പേരെ പൊലീസ് അറസറ്റ് ചെയ്തു. സഹന്‍പൂര്‍,മൊറാദാബാദ്, എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ലക്‌നൗ, കാണ്‍പൂര്‍, ഫിറോസാബാദ് എന്നീ പ്രദേശങ്ങളില്‍ നേരത്തെ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു.

റാഞ്ചിയില്‍ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു. 11 പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം