ഗാന്ധിവധം നടത്തിയ ഗോഡ്സെയെ പഴിച്ച് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ഗാന്ധി എന്ന വെളിച്ചത്തെ ഇല്ലാതാക്കി കൊടിയ പാപം ചെയ്തയാളാണ് ഗോഡ്സെ. ഗാന്ധി വെഴ്സസസ് ഗോഡ്സെ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പിൻന്റെ പ്രകാശനത്തിലായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമർശം.
ഗാന്ധി വധത്തിൽ ആർഎസ് എസിന് പങ്കില്ലെന്ന് കണ്ടത്തിയ കപൂർ കമ്മീഷൻ റിപ്പോർട്ടിന്റെ ഒരു പകർപ്പുപോലും ഇന്ത്യയിൽ ലഭ്യമല്ലെന്ന് പറഞ്ഞ ശ്രീധരൻ പിള്ള ഗോഡ്സെ ഈ നാടിന്റെ ശാപമായിരുന്നവെന്നും കൂട്ടിച്ചേർത്തു.ലോകമുള്ളിടത്തോളം ഗാന്ധിയുടെ പ്രത്യയ ശാസ്ത്രം നിലനിൽക്കും. വികാരമല്ല വെളിച്ചമാണ് വഴികാട്ടേണ്ടെന്നും പുസ്തകം പ്രകാശനം ചെയ്യവേ ഗോവ ഗവർണർ പറഞ്ഞു.
ഗാന്ധി ഒരു പൊതുപ്രവർത്തകൻ എങ്ങനെയാണെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു. അദ്ദേഹത്തേപ്പോലുള്ളവർ ഇന്ത്യൻ രാഷ്ട്രീയത്തിൽ വിരളമായിരുന്നു. സ്വന്തം തത്വത്തിൽ വെള്ളം ചേർത്തിട്ടില്ലാത്ത വ്യക്തിയാണ് ഗാന്ധിയെന്നും പിഎസ് ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.