ആദ്യ വിമാനയാത്രയിൽ ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ. അഹമ്മദാബാദിൽ നിന്ന് ബെഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയർ വിമാനത്തിലായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിയായ പ്രവീൺ കുമാർ എന്ന 56 കാരനാണ് അറസ്റ്റിലായത്.
ഇയാൾ അഹമ്മദാബാദിൽ നിന്നാണ് വിമാനത്തിൽ കയറിയത്. പ്രവീൺ കുമാർ വിമാനത്തിലെ ടോയ് ലറ്റിൽ ഇരുന്ന് പുകവലിക്കുന്നുവെന്ന വിവരം എയർലൈൻസുകാരാണ് ആദ്യം കണ്ടത്. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. താൻ സാധാരണ ട്രെയിനിലാണ് സഞ്ചരിച്ചിട്ടുള്ളതെന്നായിരുന്നു ബീഡി വലി ന്യായീകരിച്ച് പ്രവീൺകുമാർ ജീവനക്കാരോട് പറഞ്ഞത്.
Read more
ട്രെയിനിലെ ടോയ് ലറ്റിൽ താൻ പുകവലിക്കാറുണ്ട്. ആദ്യമായിട്ടാണ് വിമാനത്തിൽ കയറുന്നത്. വിമാനത്തിൽ പുകവലിക്കരുതെന്ന് തനിക്കറിയില്ലെന്നുമായിരുന്നു പ്രവീൺകുമാർ വിമാനത്തിലെ ജീവനക്കാരോട് വെളിപ്പെടുത്തിയത്. എയർ ലൈൻസിന്റെ ഡ്യൂട്ടി മാനേജർ പരാതി നൽകിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് ത്. വിമാനത്തിൽ സിഗരറ്റ് കത്തിച്ചതിന് ഈ വർഷം രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.