ഐഎസ്ആര്‍ഒയുടെ പുനരുപയോഗ ലോഞ്ച് വെഹിക്കിള്‍ പുഷ്പക് ലാന്റിംഗ് പരീക്ഷണം വിജയം. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ ആയിരുന്നു പരീക്ഷണം നടന്നത്. രാവിലെ 7.10ന് ആയിരുന്നു പരീക്ഷണം. ചിനൂക്ക് ഹെലികോപ്ടറിന്റെ സഹായത്തോടെയായിരുന്നു പരീക്ഷണം പൂര്‍ത്തിയാക്കിയത്.
ഹെലികോപ്ടറില്‍ 4.5 കിലോമീറ്റര്‍ ഉയരത്തില്‍ പേടകത്തെ എത്തിച്ച് താഴേക്കിടുകയായിരുന്നു. പേടകം സ്വയം ദിശ മാറി വിജയകരമായി ലാന്റ് ചെയ്യുകയായിരുന്നു. ആര്‍എല്‍വിയുടെ മൂന്നാമത്തെ ലാന്റിംഗ് ദൗത്യമാണ് ഇന്ന് പൂര്‍ത്തിയായത്. ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായാണ് കുറഞ്ഞ ചെലവില്‍ റീയൂസബിള്‍ ലോഞ്ചിംഗ് വെഹിക്കിള്‍ വികസിപ്പിച്ചത്.
2016ലും കഴിഞ്ഞ ഏപ്രിലിലുമായി നേരത്തെ നടത്തിയ വിജയകരമായ പരീക്ഷണങ്ങള്‍. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രവും ലിക്വിഡ് പ്രൊപ്പോസല്‍ സിസ്റ്റം സെന്റും ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റും ചേര്‍ന്നാണ് പരീക്ഷണ ദൗത്യം സംഘടിപ്പിച്ചത്. വ്യോമസേനയുടെ വിവിധ ഏജന്‍സികളും ദൗത്യത്തിന് പിന്തുണ നല്‍കി.