നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച പിവി അൻവറിനെ സ്റ്റേറ്റ് കൺവീനറായി പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗന്റ്റ് വഴിയാണ് പ്രഖ്യാപനം നടത്തിയത്.
“ബഹുമാനപ്പെട്ട ചെയർപേഴ്‌സൺ ശ്രീമതി മമത ബാനർജിയുടെ പ്രചോദനത്തിലും മാർഗനിർദേശത്തിലും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, കേരള സംസ്ഥാന തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു.” എന്ന കുറിപ്പ് പങ്കുവെച്ചാണ് പോസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ നിർദേശപ്രകാരമാണ് താൻ എംഎൽഎ സ്ഥാനം രാജിവെച്ചതെന്ന് പിവി അൻവർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എംഎൽഎ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങിയാൽ വന്യജീവി-മനുഷ്യ സംഘർഷം പാർലമെന്റിൽ ഉന്നയിക്കാമെന്നും ഇൻഡ്യാസഖ്യവുമായി ചർച്ച ചെയ്യാമെന്നും മമത ഉറപ്പ് നൽകിയതായി അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസിൻ്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അൻവറിന് നൽകിയേക്കുമെന്നും സൂചനകളുണ്ട്.