രോഗിയായ ഭാര്യയെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ചു; യാത്രയയപ്പ് ചടങ്ങിൽ ഭാര്യ കൺമുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

ഹൃദയസംബന്ധമായ രോഗം നേരിടുന്ന തന്റെ ഭാര്യയെ കൂടെനിന്ന് പരിചരിക്കാനായി തന്റെ ജോലി ഉപേക്ഷിച്ച ഭർത്താവിന്റെ മുന്നിൽ യാത്രയയപ്പ് ചടങ്ങിൽ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. വെയർഹൗസ് മാനേജരായി ജോലിനോക്കിയിരുന്ന അമ്പതുകാരനായ ദേവേന്ദ്ര സന്ദലിന് മുന്നിലാണ് ഭാര്യ കുഴഞ്ഞ് വീണ് മരിക്കുന്നത്. രോഗിയായ ഭാര്യയെ കൂടെനിന്ന് പരിചരിക്കുന്നതിന് വേണ്ടിയാണ് ഇയാൾ വിആർഎസ് എടുത്തത്.

രാജസ്ഥാനിലെ കോട്ടയിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കുറച്ചുനാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ദേവേന്ദ്രയുടെ ഭാര്യ ദീപിക. വിദഗ്ദ്ധ ചികിത്സ നൽകിയിട്ടും രോഗത്തിന് കാര്യമായ കുറവൊന്നുമുണ്ടായില്ല. രോഗം കൂടുതലായതോടെയാണ് ഭാര്യയ്ക്ക് മികച്ച പരിചരണം നൽകാനായി ദേവേന്ദ്ര സ്വമേധയാ വിരമിക്കാൻ തീരുമാനിച്ചത്. ദീപികയെയും ഇക്കാര്യം അറിയിച്ചു. എന്നാൽ ഭർത്താവിന്റെ വിരമിക്കലിൽ എതിർപ്പുണ്ടായിരുന്ന ഭാര്യ എതിർപ്പറിയിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

വിരമിക്കൽ ദിവസം ദേവേന്ദ്രയ്ക്ക് യാത്ര അയപ്പ് നൽകാൻ സഹപ്രവർത്തകർ തീരുമാനിച്ചു. ചടങ്ങിലേക്ക് ദീപികയെയും ക്ഷണിച്ചിരുന്നു. ദേവേന്ദ്രയുടെ സഹപ്രവർത്തകരുമായി വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നതിനാൽ അസുഖത്തെ വകവയ്ക്കാതെ ദീപികയും ചടങ്ങിന് എത്തി. ദമ്പതികൾക്ക് ജീവനക്കാർ പൂച്ചെണ്ടുകൾ സമ്മാനിക്കുന്നതും മാലയിടുന്നതും അവർക്കെല്ലാം ചിരിച്ചുകൊണ്ട് ദീപിക നന്ദിപറയുന്നതും വീഡിയോയിൽ കാണാം.

നിമിഷങ്ങൾക്കുള്ളിൽ സന്തോഷം നിറഞ്ഞു നിന്ന ആ സ്ഥലം സങ്കടക്കടലായി മാറി. ആരോഗ്യനില മോശമായ ദീപിക അവശയായി കസേരയിൽ ഇരിക്കാൻ ശ്രമിച്ചു. എന്നാൽ നിലതെറ്റി താഴേക്ക് വീഴുകയായിരുന്നു. ഓടിയെത്തിയ ഭർത്താവ് ദേവന്ദ്ര പുറം തടവിക്കൊടുക്കെ ദീപിക അദ്ദേഹത്തെ നോക്കി ഒന്നുപുഞ്ചിരിച്ചു. തുടർന്ന് അബോധാവസ്ഥയിലായി. സഹപ്രവർത്തകരും ദേവന്ദ്രയും ചേർന്ന് ദീപികയെ ഉടൻ അടുത്തുള്ള ആശുപത്രയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ദീപികയുടെ മരണം സ്ഥിരീകരിച്ചിരുന്നു.

Latest Stories

ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍

BGT 2024: വിരാട് കോഹ്ലി കലിപ്പിലാണല്ലോ, ഇറങ്ങി വന്നു കണികളോട് താരം ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; സംഭവം വിവാദത്തിൽ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചത് എല്‍ഡിഎഫിന്; കെ മുരളീധരനെ തള്ളി വിഡി സതീശന്‍ രംഗത്ത്

'ബാറ്റിംഗ് ഓര്‍ഡറില്‍ താഴെപ്പോകാന്‍ നിങ്ങള്‍ എന്തു തെറ്റു ചെയ്തു?'; മത്സരത്തിനിടെ രാഹുലിനോട് ലിയോണ്‍- വീഡിയോ

BGT 2024: രോഹിത് ബാറ്റിംഗിന് വരുമ്പോൾ ഞങ്ങൾക്ക് ആശ്വാസമാണ്; അവനെ പുറത്താകേണ്ട ആവശ്യമില്ല, തന്നെ പുറത്തായിക്കോളും"; താരത്തിന് നേരെ ട്രോള് മഴ

കോഴിക്കോട് ഡിഎംഒ സ്ഥാനത്തേക്കുള്ള കസേരകളിയില്‍ വീണ്ടും ട്വിസ്റ്റ്; ഡോ രാജേന്ദ്രന്‍ വീണ്ടും കോഴിക്കോട് ചുമതലയേല്‍ക്കും

'രോഹിത്തിന് താല്പര്യം ഇല്ലെങ്കില്‍ വിരമിക്കേണ്ട, പക്ഷേ ക്യാപ്റ്റന്‍സി എങ്കിലും ഒന്ന് ഒഴിഞ്ഞു കൊടുക്കണം'

കൊച്ചിയില്‍ വീട്ടുടമസ്ഥയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നാലെ ലൈംഗിക ചുവയോടെ പെരുമാറ്റം; എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

'നാരായണീന്റെ മൂന്നാണ്മക്കള്‍' ജനുവരിയില്‍ തിയേറ്ററുകളിലേക്ക്

2024: സ്വര്‍ണ്ണത്തിന്റെ സുവര്‍ണ്ണവര്‍ഷം!; ഗ്രാമിന് 5800 രൂപയില്‍ തുടങ്ങി 7000ന് മേലേ എത്തിയ സ്വര്‍ണവില; കാരണമായത് യുദ്ധമടക്കം കാര്യങ്ങള്‍