'ഞാനാണ് വിപ്ലവകാരി' മറ്റുള്ള ബി.ജെ.പി നേതാക്കള്‍ക്ക് പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ധൈര്യം ഇല്ലെന്ന് വരുണ്‍ ഗാന്ധി

ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും വരുണ്‍ ഗാന്ധി എംപി രംഗത്ത്. താനാണ് യഥാര്‍ത്ഥ വിപ്ലവകാരി. ബിജെപിയിലെ ബാക്കിയുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഭയമാണെന്നും പിലിഭിത്തില്‍ നിന്നുള്ള ബിജെപി എംപി വരുണ്‍ ഗാന്ധി പറഞ്ഞു. ബറേലിയിലെ ഗ്രാമങ്ങളിലെ കര്‍ഷകരോട് സംസാരിക്കവെയായിരുന്നു പരാമര്‍ശം.

കരിമ്പിന് മിനിമം താങ്ങുവില വര്‍ദ്ധിപ്പിക്കുന്ന കാര്യം താന്‍ മാത്രമാണ് ഉന്നയിക്കുന്നത്. ഭരണകക്ഷിയിലെ മറ്റ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അതേക്കുറിച്ച് സംസാരിക്കാന്‍ ധൈര്യമില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്ന ഭയമാണ് അവര്‍ക്കെന്ന് വരുണ്‍ ഗാന്ധി ആരോപിച്ചു. ‘ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ പിന്നെ ആരാണ് അത് ഉയര്‍ത്തുക? ഒരു തിരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ എനിക്ക് ഒരു വ്യത്യാസവുമില്ല. എന്റെ അമ്മ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഞാന്‍ സത്യം മാത്രമേ പറയൂ, സര്‍ക്കാരുകള്‍ വരുകയും പോകുകയും ചെയ്യും’ അദ്ദേഹം പറഞ്ഞു.

താനൊരു വിപ്ലവനേതാവാണെന്നും ജനങ്ങളോട് അനീതി കാണിക്കുന്നത് കണ്ട് നില്‍ക്കാന്‍ കഴിയില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. താന്‍ ചെയ്യുന്ന സഹായങ്ങളെല്ലാം തന്റെ കൈയിലുള്ള പണം കൊണ്ടാണ്. ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് കായിക ഉപകരണങ്ങള്‍ നല്‍കുന്നതും, ക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുമെല്ലാം സ്വന്തം പൈസയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ജില്ലയില്‍ സംഘടിപ്പിക്കുന്ന പുല്ലാങ്കുഴല്‍ ഉത്സവത്തിനായി വ്യാപാരികളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വരുണ്‍ ഗാന്ധി പിലിഭിത് ജില്ലാ മജിസ്‌ട്രേറ്റ് പുല്‍കിത് ഖരെയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, വിഷയത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉത്സവം സംഘടിപ്പിക്കാന്‍ തദ്ദേശഭരണ സ്ഥാപനം തങ്ങളില്‍ നിന്ന് പണം വാങ്ങിയെന്നാണ് വ്യാപാരികളുടെ ആരോപണം. വ്യാപാരികള്‍ക്ക് 4.5 ലക്ഷം രൂപയുടെ ചെക്ക് നല്‍കാമെന്ന് വരുണ്‍ ഗാന്ധി വാഗ്ദാനം ചെയ്തു. താനും അമ്മയും പിലിഭിത്തിലെ ജനങ്ങളെ എന്നും തങ്ങളുടെ കുടുംബമായിട്ടാണ് കണക്കാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വരുണ്‍ ഗാന്ധിയുടെ അമ്മ മേനക ഗാന്ധി 1998, 1999 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പിലിഭിത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. ലഖിംപുര്‍ ഖേരി വിഷയത്തില്‍ ഉള്‍പ്പടെ വരുണ്‍ ഗാന്ധി ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ