വയനാടിന് വിട പറഞ്ഞ് രാഹുല്‍; വിടവ് നികത്താന്‍ കന്നിയങ്കത്തിനൊരുങ്ങി പ്രിയങ്ക ഗാന്ധി; രാഹുല്‍ ഇനി റായ്ബറേലിയ്ക്ക് സ്വന്തം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും. ഉത്തര്‍പ്രദേശിലെ റായ്ബറേലി നിലനിറുത്താനാണ് തീരുമാനം. രാഹുല്‍ ഒഴിയുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തലമുറകളായി ഗാന്ധി കുടുംബം മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിറുത്തുന്നതാണ് ഉചിതമെന്ന വിലയിരുത്തലിലാണ് തീരുമാനമെന്ന് ഖാര്‍ഗെ പറഞ്ഞു.

രാഹുല്‍ ഗാന്ധിയ്ക്ക് വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹം ലഭിച്ചെന്നും ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി വയ്ക്കാന്‍ തീരുമാനിച്ചതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. രാഹുല്‍ വയനാട്ടിലെ എംപി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സൂചിപ്പിച്ചിരുന്നു.

വയനാട്ടില്‍ രാഹുലിന്റെ ഒഴിവിലേക്ക് മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പിലെ കന്നിയങ്കമാണിത്. വയനാട്ടില്‍ രാഹുലിന്റെ അഭാവം അറിയിക്കാതെ പ്രവര്‍ത്തിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു. അതേസമയം വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ജീവിതകാലം മുഴുവന്‍ വയനാടിനെ ഓര്‍ക്കുമെന്നും വയനാടിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Latest Stories

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു