വ്യാജ എക്‌സിറ്റ് പോളുകളില്‍ നിരാശരാകരുത്, അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം, പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനം പാഴാകില്ല; ആത്മവിശ്വാസമേകി രാഹുല്‍ ഗാന്ധി

ബിജെപി വീണ്ടും തരംഗമാകുമെന്നായിരുന്നു എക്‌സിറ്റ് ഫലങ്ങളെല്ലാം സൂചിപ്പിച്ചത്. എന്നാല്‍ ഇതില്‍ ആശങ്കാകുലരായ പ്രവര്‍ത്തകരോട് ജാഗരൂകരായിക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യാജ എക്‌സിറ്റ് പോളുകളില്‍ പ്രവര്‍ത്തകര്‍ നിരാശരാകരുതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനം പാഴാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ നാളെ എണ്ണാനിരിക്കെ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വാക്കുകള്‍.

നേരത്തെ, പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലസൂചികകളില്‍ ഭൂരിഭാഗവും എന്‍ ഡി എ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്നായിരുന്നു പ്രവചിച്ചത്. നാല് ഫലങ്ങളില്‍ ടൈംസ് നൗ ആണ് എന്‍ ഡി എയ്ക്ക് കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്.

306 സീറ്റുകള്‍ മുന്നണി നേടുമെന്നാണ് അവരുടെ വിലയിരുത്തല്‍. അതേ സമയം യു പി എ 132 സീറ്റുകളും മറ്റുള്ള കക്ഷികള്‍ 104 സീറ്റുകളും നേടും. റിപ്പബ്ലിക് 287 സീറ്റുകളാണ് എന്‍ഡിഎ യ്ക്ക് നല്‍കുന്നത്. 128 സീറ്റുകള്‍ യുപിഎയ്ക്കും 127 സീറ്റുകള്‍ മറ്റുള്ളവര്‍ക്കും പ്രവചിക്കുന്നു. ന്യൂസ് എക്സ് 298 സീറ്റുകളാണ് എന്‍ഡിഎ യ്ക്ക് നല്‍കുന്നത്. 118 സീറ്റുകള്‍ യുപി എയ്ക്കും.

മറ്റുള്ളവര്‍ക്ക് 126 സീറ്റുകള്‍ കിട്ടും. സീ വോട്ടറുടെ പ്രവചനം എന്‍ ഡി എ 287 യു പിഎ 128 മറ്റുള്ളവര്‍ 127 എന്നിങ്ങനെയാണ്. ആജ് തക്ക് 220-260 സീറ്റുകളാണ് എന്‍ ഡി എ മുന്നണിയ്ക്ക് കരുതുന്നത്. 80-100 സീറ്റുകള്‍ യു പി എയ്ക്കും 140-160 സീറ്റുകള്‍ മറ്റുള്ളവര്‍ക്കും ആജ് തക്ക് നല്‍കുന്നു.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം