ഒരു വർഷം കൂടി അല്ലേ ഉള്ളു ! വളരെ നന്ദി; കേന്ദ്ര ബജറ്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

കേന്ദ്രത്തിൽ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​നെ‌ പരിഹാസ രൂപേണ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. നാ​ലു വ​ർ​ഷ​മാ​യി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ വി​ല കി​ട്ടു​ന്നി​ല്ലെന്നും നാ​ല് വ​ർ​ഷ​മാ​യി​ട്ടും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ബി​ജെ​പി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

എന്നാൽ ഭാഗ്യവശാൽ ഒരു വർഷം കൂടിയല്ലേ ഉള്ളൂ, നന്ദിയുണ്ടെന്നും പരിഹാസ രൂപേണ രാഹുൽ ട്വിറ്ററിൽ കുറിച്ചു. മോ​ഹി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് തു​ക​യി​ല്ല.

യു​വാ​ക്ക​ൾ​ക്ക് ജോ​ലി​യി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂട്ടിച്ചേർത്തു. നരേന്ദ്ര മോഡി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ പൊതുബജറ്റായിരുന്നു കേന്ദ്ര ധനമന്ത്രി ലോക്‌സഭയിൽ ഇന്ന് അവതരിപ്പിച്ചത്.