ആംആദ്മി പാര്‍ട്ടിയുടേത് കോര്‍പ്പറേറ്റ് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവും ലോകസഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. കെജരിവാള്‍ നല്‍കുന്നതെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണ്. ഇക്കാര്യത്തില്‍ കെജരിവാളും മോദിയും ഒരുപോലെയാണെന്നും അദേഹം വിമര്‍ശിച്ചു.
അഞ്ച് വര്‍ഷം മുന്‍പ് യമുനാനദിയില്‍ കുളിക്കുമെന്നും, യമുനയിലെ വെള്ളം കുടിക്കുമെന്നും കെജരിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍, നാളിതുവരെ യമുനാനദിയുടെ പരിസരത്ത് പോലും അദ്ദേഹം വന്നിട്ടില്ല. ഇന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ് അരവിന്ദ് കെജരിവാള്‍ യമുനാനദിയിലെ ജലം കുടിക്കണം.
Read more
പൊതുജനങ്ങള്‍ക്ക് മലിനജലം കുടിക്കാന്‍ നല്‍കിയിട്ട് കോടികള്‍ മുടക്കി പണിത വസതിയില്‍ ഫില്‍റ്റേര്‍ഡ് വെള്ളമാണ് കെജരിവാള്‍ കുടിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം അടുത്തതോടെ ഇന്ത്യ മുന്നണിയിലെ ഘടക കക്ഷിയായ ആംആദ്മി പാര്‍ട്ടിക്കെതിരെയും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെതിരെയും രൂക്ഷമായ ആക്രമണമാണ് പൊതുയോഗങ്ങളില്‍ രാഹുല്‍ നടത്തുന്നത്.