പാർലമെന്റിലെ ചക്രവ്യൂഹം പരാമർശത്തിന് പിന്നാലെ തനിക്കെതിരെയുള്ള ഇഡി ആസൂത്രണം വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരു ഇഡി റെയ്ഡ് തനിക്കെതിരെ വരുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്, തന്റെ ഇരുകൈകളും നീട്ടി അവരുടെ വരവിനെ കാത്തിരിക്കുകയാണെന്ന് രാഹുൽ എക്‌സിൽ കുറിച്ചു. പരിഹാസരൂപേണ ആയിരുന്നു രാഹുലിന്റെ കുറിപ്പ്.
‘എന്റെ പാർലമെന്റിലെ ‘ചക്രവ്യൂഹം’ പ്രസംഗം രണ്ടിൽ ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല. ഇഡിക്കുള്ളിൽ തന്നെ ഉള്ള ആളുകൾ ഒരു റെയ്ഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന കാര്യം എന്നെ അറിയിച്ചിട്ടുണ്ട്. ഞാന്‍ ഇരുകൈകളും നീട്ടി കാത്തിരിക്കുകയാണ്. ചായയും ബിസ്കറ്റും തരാം’- എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ ടാഗ് ചെയ്തുകൊണ്ട് രാഹുൽ എക്‌സിൽ കുറിച്ചു.
Apparently, 2 in 1 didn’t like my Chakravyuh speech. ED ‘insiders’ tell me a raid is being planned.
Waiting with open arms @dir_ed…..Chai and biscuits on me.
— Rahul Gandhi (@RahulGandhi) August 1, 2024
ജൂലൈ 29 ന് പാർലമെന്റിൽ നടന്ന ബജറ്റ് ചർച്ചയിലാണ് തന്റെ ചക്രവ്യൂഹം പരാമർശം രാഹുൽ പറഞ്ഞത്. കുരുക്ഷേത്ര യുദ്ധത്തില്‍ അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍പ്പെടുത്തിയതുപോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിൽ അകപ്പെട്ടിരിക്കുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന്, ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞിരുന്നു.
”കുത്തക മൂലധനത്തിന്‍റെയും രാഷ്ട്രീയ കുത്തകയുടെയും ചട്ടക്കൂടാണ് ബിജെപി നിര്‍മിച്ചിരിക്കുന്ന ചക്രവ്യൂഹം. എംപിമാരും കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ എല്ലാവരും അതില്‍ കുടുങ്ങിയിരിക്കുകയാണ്. നിങ്ങള്‍ നിര്‍മിക്കുന്ന ചക്രവ്യൂഹം പ്രതിപക്ഷം ജാതി സെന്‍സസ് നടത്തി ഭേദിക്കും. 21ാം നൂറ്റാണ്ടില്‍ മറ്റൊരു ചക്രവ്യൂഹം നിര്‍മിച്ചിട്ടുണ്ട്. അത് താമരയുടെ രൂപത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെഞ്ചിലാണ് ആ ചിഹ്നമുള്ളത്. ഈ ചക്രവ്യൂഹത്തിന് സിബിഐ, ഇഡി, ഐടി എന്നിങ്ങനെ മൂന്ന് ശക്തികളാണുള്ളത്. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട ഇടത്തരം വ്യവസായികള്‍ എന്നിവരെ ബജറ്റ് സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ മുന്‍പ് അഭിമന്യുവിനോട് ചെയ്തത് ഇപ്പോള്‍ ചെറുപ്പക്കാരോടും സ്ത്രീകളോടും കര്‍ഷകരോടും ചെറുകിടക്കാരോടും ചെയ്യുന്നു”- എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
Read more
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, മുകേഷ് അംബാനി, ഗൗതം അദാനി, അജിത് ഡോവൽ എന്നിവരാണ് ആ ആറുപേരെന്നും, രാജ്യത്തെ മുഴുവൻ തങ്ങളുടെ ചക്രവ്യൂഹത്തിൽ കുടുക്കിയത് ഇവർ ആണെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.