രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടി; 2024-ന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമമെന്ന് യെച്ചൂരി

എംപി സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2024 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയാണെന്നും രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം, പാര്‍ലമെന്റംഗമായിരുന്നാലും അല്ലങ്കിലും തന്റെ പോരാട്ടം അനസ്യുതമായി തുടരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭക്ക് അകത്തായാലും പുറത്തായാലും തനിക്ക് ഒരുപോലെയാണ്. എന്റെ പോരാട്ടം തുടരും. ഈ രാജ്യത്തിന്റെ ജനാധിപത്യ ഘടന നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാവപ്പെട്ട ജനങ്ങളുടെ ശബ്ദം ഉയരത്തില്‍ കേള്‍പ്പിക്കുക എന്നതാണ് തന്റെ ദൗത്യം. രാജ്യത്തെ ജനാധിപത്യത്തിന് മേല്‍ ബി ജെ പി സര്‍ക്കാര്‍ കടന്നാക്രമണം നടത്തുകയാണ്.

ജയിലില്‍ അടച്ച് തന്നെ നിശബ്ദനാക്കാനാകില്ല.താന്‍ പറയുന്നത് സത്യം മാത്രമാണ്. മോദിയുടെ ഭയം കാരണമാണ് തന്നെ അയോഗ്യനാക്കിയത്. തന്റെ അടുത്ത പ്രസംഗത്തെ നരേന്ദ്രമോദി ഭയിക്കുന്നുണ്ട്്. എന്നാല്‍ താന്‍ സംസാരിച്ചുകൊണ്ടേയിരിക്കും. അയോഗ്യനാക്കിയ വിഷയത്തില്‍ താന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടും ഒരു മറുപടിയും തന്നില്ല. സ്പീക്കറെ നേരിട്ട് കണ്ടിട്ടും സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്നും രാഹുല്‍ പറഞ്ഞു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍