മന്‍മോഹന്‍സിങ്ങിന്റെ മരണത്തില്‍ രാജ്യം ഔദോ്യാഗിക ദുഃഖാചരണം നടത്തുമ്പോള്‍ പുതുവത്സരം ആഘോഷിക്കാന്‍ വിയറ്റ്നാമിലേക്ക് പറന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നുവരെ രാജ്യമൊട്ടാകെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ആഘോഷത്തിനായി പറന്നത്. മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിന്റെ ചിതയുടെ ചൂടാറുംമുമ്പേയുള്ള രാഹുലിന്റെ പറക്കലില്‍ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പുതുവര്‍ഷം ആഘോഷിക്കാന്‍ വിയറ്റ്നാമിലേക്ക് പറന്നു എന്ന് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു. സിഖുകളെ ഗാന്ധിമാരും കോണ്‍ഗ്രസുകാരും വെറുക്കുന്നുവെന്നും ഇന്ദിര ഗാന്ധി ദര്‍ബാര്‍ സാഹിബിനെ അവഹേളിച്ച കാര്യം മറക്കരുതെന്നും മാളവ്യ ചൂണ്ടികാട്ടി.
എന്നാല്‍ ബിജെപി വിഷയം വഴിതിരിച്ചുവിടുകയാണെന്നും മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ മോശമായി കൈകാര്യം ചെയ്ത ബിജെപിയുടെ കെടുകാര്യസ്ഥത മറച്ചുവെയ്ക്കാനാണ് പുതിയ വിവാദമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് അസ്ഥി നിമജ്ജനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേരത്തേ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മാണിക്കം ടാഗോറും ഈ വിഷയത്തില്‍ എക്സില്‍ പോസ്റ്റ് പങ്കുവെച്ചു. രാഹുല്‍ഗാന്ധിയുടെ സ്വകാര്യയാത്ര ബിജെപിക്ക് എങ്ങനെയാണ് പ്രശ്നമാവുന്നതെന്നും പുതുവര്‍ഷത്തിലെങ്കിലും നന്നാവണമെന്നും അദ്ദേഹം പറഞ്ഞു.
Read more
മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ആരേയും അവിടെ കണ്ടില്ലെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.