ലോക്സഭാ പ്രതിപക്ഷ നേതാവ് ജമ്മു കശ്മീരിലെത്തി. പെഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. തീവ്രവാദി ആക്രമണത്തിന്റെ ഇരകളുടെ കുടുംബാംഗങ്ങളെയും രാഹുൽ കണ്ടു. ജമ്മു കശ്‍മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുമായും രാഹുൽ കൂടിക്കാഴ്ച നടത്തി.
ശ്രീനഗറിലെ നേതാക്കളും, ആക്ടിവിസ്റ്റുകളും, നാട്ടുകാരും ഉൾപ്പെടെയുള്ളവരുമായും രാഹുൽ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.