തോൽവി അം​ഗീകരിക്കാൻ രാഹുൽ ​ഗാന്ധി തയാറല്ല; മൂന്നാം തവണ തോറ്റിട്ടും അഹങ്കരിക്കുന്നു: അമിത് ഷാ

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.തിരഞ്ഞെടുപ്പിൽ തോറ്റിട്ടും അത് അം​ഗീകരിക്കാൻ രാഹുൽ ​ഗാന്ധി തയാറല്ലെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചതെന്നും ആരാണ് സർക്കാർ രൂപീകരിച്ചതെന്നും എല്ലാവർക്കും അറിയാമെന്നും അമിത് ഷാ പറഞ്ഞു.

റാഞ്ചിയിൽ ബിജെപി സംസ്ഥാന പ്രവർത്തക സമിതിയോ​ഗത്തിലായിരുന്നു ഷായുടെ പരാമർശം. മൂന്നാം തവണ തോറ്റിട്ടും രാഹുൽ അഹങ്കരിക്കുകയാണെന്ന് അമിത് ഷാ തുറന്നടിച്ചു. വിജയിച്ചതിന് ശേഷം അഹങ്കരാമുണ്ടാകും. എന്നാൽ രാഹുൽ ഗാന്ധിയുടെ അഹങ്കാരം അതിരുകടന്നതാണെന്ന് അമിത് ഷാ പറഞ്ഞു.

ജാർഖണ്ഡിനെ പത്ത് വർഷം കൊണ്ട് മാവോയിസ്റ്റുകളിൽ നിന്നും മുക്തമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ജാർഖണ്ഡിലെ ജെഎംഎം സർക്കാറാണ് ഏറ്റവും അഴിമതിയുള്ള സർക്കാർ. ഇത്തവണ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ വിമർശിച്ചു. കോടികളുടെ ഭൂമി, മദ്യം, ഖനന കുംഭകോണം തുടങ്ങി രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് ജാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സർക്കാർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 81 നിയമസഭാ മണ്ഡലങ്ങളിൽ 52ലും താമര വിരിഞ്ഞതിനാൽ ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ