'അടിസ്ഥാനപരമായി തെറ്റായ നടപടി'; ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി കോണ്‍ഗ്രസ്; 'പ്രതിപക്ഷം നിര്‍ദേശം തള്ളി ഏകപക്ഷീയ നിലപാട്'

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ ഏകപക്ഷീയ നിയമന പ്രക്രിയയുമായി കേന്ദ്രസര്‍ക്കാര്‍. നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. അടിസ്ഥാനപരമായി തെറ്റായ നടപടികളിലൂടെയാണ് നിയമനത്തിന് കേന്ദ്രം തയ്യാറായതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചു. തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായാണ് നിയമനം നടത്തിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ആരോപിച്ചു. നിയമനനടപടി ക്രമത്തിലെ നിഷ്പക്ഷതയിലും സത്യസന്ധതയും ചോദ്യം ചെയ്താണ് പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ സെലക്ഷന്‍ പാനല്‍ യോഗത്തില്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം ”അടിസ്ഥാനപരമായി പിഴവുള്ളതാണ്” എന്ന് ഇരുവരും ആരോപിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ജസ്റ്റിസ് രോഹിന്റന്‍ ഫാലി നരിമാന്‍, മലയാളിയായ ജസ്റ്റിസ് കുറ്റിയില്‍ മാത്യൂ ജോസഫ് എന്നിവരുടെ പേരാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. എന്നാല്‍ ഇരുവരേയും പരിഗണിക്കാതെ ഏകപക്ഷീയമായി സുപ്രീം കോടതി മുന്‍ ജഡ്ജി വി രാമസുബ്രഹ്‌മണ്യത്തെ തിരഞ്ഞെടുത്തുവെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം.

പരസ്പര കൂടിയാലോചന നടത്താതെ പ്രതിപക്ഷത്തെ അവഗണിച്ചുകൊണ്ട് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച തിരഞ്ഞെടുപ്പ് പ്രക്രിയയാണ് എന്‍എച്ച്ആര്‍സി സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞശേഷം അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ സ്ഥാനത്തേക്കാണ് ഇപ്പോള്‍ കേന്ദ്രം രാമസുബ്രഹ്‌മണ്യനെ നിയമിച്ചത്. ഡിസംബര്‍ 18ന് ആണ് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് നിയമനത്തിനുള്ള യോഗം ചേര്‍ന്നത്. നിയമനകാര്യത്തില്‍ പരമ്പരാഗതമായി നടത്തിവന്ന പരസ്പര കൂടിയാലോചനയും സമവായ ശ്രമവും ഇക്കുറി ഉണ്ടായില്ലെന്നും സെലക്ഷന്‍ കമ്മിറ്റിയുടെ വിശ്വാസ്യതയ്ക്ക് മേലേറ്റ പ്രഹരമാണ് നീതിയും നിഷ്പക്ഷതയും ഇല്ലാത്ത തിരഞ്ഞെടുപ്പെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Latest Stories

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ

രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യും, തുടര്‍ന്ന് ലൈംഗിക പീഡനം; എതിര്‍ത്താല്‍ മരണം ഉറപ്പ്, ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍

'അവാർഡുകളും അംഗീകാരങ്ങളുമല്ല എൻ്റെ ലക്ഷ്യം' ഖേൽരത്‌ന വിഷയത്തിൽ പ്രതികരിച്ച് മനു ഭേക്കർ