രാഹുല്‍ ഗാന്ധി സന്ദർശിച്ച കുടിയേറ്റക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു: കോൺഗ്രസ്

ഡൽഹി നഗരത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തെ സുഖ്‌ദേവ് വിഹാർ ഫ്ലൈ ഓവറിനടുത്ത് തമ്പടിച്ചിരിക്കുന്ന കുടിയേറ്റ തൊഴിലാളികളെ കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച വൈകുന്നേരം തെരുവിലിറങ്ങി. സർക്കാരിന്റെ 20 ലക്ഷം കോടി രൂപ കൊറോണ വൈറസ് പാക്കേജ് പുനഃപരിശോധിക്കണമെന്നും കുടിയേറ്റ തൊഴിലാളികൾക്കും പാവപ്പെട്ട കർഷകർക്കും നേരിട്ടുള്ള പണ കൈമാറ്റം നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം ആവശ്യപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇത്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോട്ടോകളിൽ, ഒരു ചെറിയ കൂട്ടം കുടിയേറ്റ തൊഴിലാളികളുമായി നടപ്പാതയിൽ സംസാരിച്ചുകൊണ്ട് മുഖംമൂടി ധരിച്ച രാഹുൽ ഗാന്ധി ഇരിക്കുന്നതായി കാണാം.

അതേസമയം രാഹുൽ ഗാന്ധിയുടെ ഇടപെടലിനുശേഷം, മുകളിൽ നിന്നുള്ള ഉത്തരവനുസരിച്ച് ഡൽഹി പൊലീസ് കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുവെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. എന്നാൽ, പോലീസുകാർ ഈ അവകാശവാദം നിഷേധിച്ചു; സാമൂഹ്യ അകലം പാലിക്കുന്ന നിയമങ്ങൾ ലംഘിക്കുന്നതിൽ നിന്ന് മാത്രമാണ് കുടിയേറ്റക്കാരെ തടഞ്ഞതെന്ന് പൊലീസ് വൃത്തങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന