സുരക്ഷാ വീഴ്ചയുണ്ട്; പ്രധാനകാരണം തൊഴിലില്ലായ്മയും വിലക്കയറ്റവും; പാർലമെന്റ് അതിക്രമത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

പാര്‍ലമെന്‍റ് അതിക്രമവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് രാഹുൽ പറ‍ഞ്ഞു. എന്നാൽ പ്രധാന കാരണം രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് യുവാക്കള്‍ക്ക് തൊഴില്‍ കിട്ടാതിരിക്കാന്‍ കാരണമെന്നും രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ എന്നും രാഹു പറഞ്ഞു. സംഭവത്തിൽ ആദ്യമായാണ് രാഹുൽ ഹാന്ധി പ്രതികരിക്കുന്നത്.

അതേ സമയം പാർലമെന്റ് അതിക്രമ സംഭവത്തിൽ പ്രതികൾ പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ 2 പദ്ധതികൾ തയ്യാറാക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി. സ്വയം തീകൊളുത്താനായിരുന്നു ഇവർ ആദ്യം പദ്ധതി തയ്യാറാക്കിയതെന്നാണ് ദില്ലി പൊലീസിന്റെ വെളിപ്പെടുത്തൽ. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു.

Read more

എന്നാൽ ദേഹത്ത് പുരട്ടാൻ ജെൽ കിട്ടാത്തതിനാൽ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് രണ്ടാമത്തെ പദ്ധതിയായ പുക ആക്രമണം ഇവർ പാർലമെന്റിന് അകത്തും പുറത്തും നടപ്പിലാക്കിയത്. പാർലമെന്‍റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലളിത് ഝാ ആണ് പൊലീസിന് ഇക്കാര്യം മൊഴി നൽകിയത്.