‘വിഡ്ഢികളുടെ നേതാവ്’ പരാമർശം; മോദിയുടെ അധിക്ഷേപങ്ങൾ ഞാൻ ചെയ്യുന്നത് ശരിയാണെന്നതിന് തെളിവെന്ന് രാഹുൽ ഗാന്ധി

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ അധിക്ഷേപങ്ങൾ താൻ ചെയ്യുന്നത് ശരിയെന്നതിന് തെളിവെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപി. ‘വിഡ്ഢികളുടെ നേതാവ്’ പരാമർശത്തിലാണ് മോദിയ്ക്ക് മറുപടിയുമായി രാഹുൽ എത്തിയത്. പ്രധാനമന്ത്രി തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുന്നതിൽ ആശങ്കയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

‘പ്രധാനമന്ത്രി മോദി എന്നെ നിരന്തരം അപകീർത്തിപ്പെടുത്തുകയാണ്. ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. അദ്ദേഹം അങ്ങനെ തന്നെ സംസാരിക്കുന്നത് നല്ലതാണ്. കാരണം അദ്ദേഹം അങ്ങനെ സംസാരിക്കുമ്പോൾ താൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നും’- രാഹുൽ പറഞ്ഞു.അദാനി ഗ്രൂപ്പിന് മോദി സർക്കാർ നൽകുന്ന അത്രയും പണം, രാജ്യത്തെ പാവപ്പെട്ടവർക്ക് നൽകുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘യഥാർത്ഥ രാഷ്ട്രീയം ശതകോടീശ്വരന്മാരെ സഹായിക്കാനുള്ളതല്ലെന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. തൊഴിൽരഹിതരെയും കർഷകരെയും ചെറുകിട കച്ചവടക്കാരെയും സഹായിക്കുന്നതിലൂടെയാണ് യഥാർത്ഥ രാഷ്ട്രീയം സംഭവിക്കുന്നത് — ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം’- രാഹുൽ പറഞ്ഞു.ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ

Latest Stories

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്

നായകനല്ല, 'വില്ലന്‍' ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി 'രാമായണ'യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്

BGT 2024-25: 'ഞാനതില്‍ വിജയിച്ചു'; ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോന്‍സ്റ്റാസ്

'എഴുത്തിന്റെ കുലപതി എംടി ഇനി ഓർമ, വിട നൽകി മലയാളം'; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം