'രാഹുല്‍ ഗാന്ധി ഭ്രാന്തൻ, പാര്‍ലമെന്‍റിനുള്ളില്‍ പൂട്ടിയിട്ട് തല്ലണം'; ഭീഷണിയുമായി ബിജെപി എംഎല്‍എ

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ പൂട്ടിയിട്ട് തല്ലണമെന്ന അക്രമ ആഹ്വാനവുമായി കര്‍ണാടക ബിജെപി എംഎല്‍എ. മംഗലാപുരം നോർത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായ ഭരത് ഷെട്ടിയാണ് പരസ്യമായി രാഹുലിനെതീരെ ഭീഷണി മുഴക്കിയത്. പാർലമെൻ്റിനുള്ളിൽ ഇട്ടൊന്ന് അടിച്ചാൽ രാഹുൽ നന്നായിക്കോളുമെന്നും ഭരത് ഷെട്ടി പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റിനുള്ളില്‍ പൂട്ടിയിട്ട് തല്ലണം. ഏഴ് മുതല്‍ എട്ട് വരെ എഫ്ഐ ആറുകള്‍ ഫയല്‍ ചെയ്യാന്‍ ഈ നിയമം ഇടയാക്കും. രാഹുല്‍ മംഗളൂരു നഗരത്തില്‍ വന്നാല്‍ ഞങ്ങള്‍ ഇതിനുള്ള സൗകര്യം ഒരുക്കും. ഹിന്ദു ദൈവമായ ശിവന്റെ ചിത്രമാണ് രാഹുല്‍ കയ്യില്‍ പിടിച്ചത്, ശിവൻ തൻ്റെ മൂന്നാം കണ്ണ് തുറന്നാൽ രാഹുല്‍ ചാരമായി മാറും. ഹിന്ദു വിരുദ്ധ നയമാണ് അവർ സ്വീകരിച്ചിരിക്കുന്നത്. രാഹുൽ ഒരു ഭ്രാന്തനാണെന്ന് വ്യക്തമാണ്. താൻ എന്തു പറഞ്ഞാലും ഹിന്ദുക്കൾ നിശബ്ദമായി കേൾക്കുമെന്ന് രാഹുൽ കരുതുന്നു’- ബിജെപി എംഎല്‍എ പറഞ്ഞു.

‘ശിവാജിയും മഹാറാണാ പ്രതാപും ജനിച്ചത് ഹിന്ദു സമൂഹത്തിലാണ്. ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങൾ ആയുധങ്ങൾ എടുക്കും. ആയുധങ്ങളെ പൂജിച്ചതിന് ശേഷം എങ്ങനെ തിരിച്ചടിക്കണമെന്ന് നന്നായി അറിയാം. പാർലമെൻ്റിനുള്ളിലെ ശക്തമായ അടിക്ക് ശേഷം രാഹുൽ ഗാന്ധി നന്നായിക്കോളും’- ഷെട്ടി പറഞ്ഞു.

‘രാഹുൽ പാർലമെൻ്റിൽ ‘കുരച്ചാൽ’ പ്രാദേശിക നേതാക്കൾ ഇവിടെ വാലാട്ടാൻ തുടങ്ങും. ഹിന്ദുമതത്തെയും സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ബിജെപിയുടെ കടമയാണ്. ഹിന്ദുവും ഹിന്ദുത്വവും വ്യത്യസ്തമാണെന്ന് കോൺഗ്രസ് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത്തരം നേതാക്കൾ കാരണം ഹിന്ദുക്കൾക്ക് ഭാവിയിൽ ആപത്ത് നേരിടേണ്ടിവരും. ഹിന്ദുക്കൾ വീടിന് പുറത്തിറങ്ങാത്ത സാഹചര്യം അവർ സൃഷ്ടിക്കും’- ഷെട്ടി പറഞ്ഞു. രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുമ്പോൾ മതേതരവാദിയായി മാറുമെന്നും തമിഴ്‌നാട്ടിൽ നിരീശ്വരവാദിയാകുമെന്നും ഷെട്ടി ആരോപിച്ചു. ഗുജറാത്തില്‍ വരുമ്പോള്‍ രാഹുല്‍ പരമശിവന്‍റെ കടുത്ത ഭക്തനായി മാറുന്നുവെന്നും ഷെട്ടി കൂട്ടിച്ചേര്‍ത്തു.

99 ലോക്‌സഭാ സീറ്റുകൾ മാത്രം നേടിയാണ് രാഹുൽ ഗാന്ധി വലിയ നേട്ടമുണ്ടാക്കിയതെന്ന് അവകാശപ്പെടുന്നതെന്നും ഭരത് ഷെട്ടി പരിഹസിച്ചു.
ബിജെപി അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് രാഹുൽ പാർലമെന്റിൽ പറഞ്ഞത് രാജ്യത്തെ മുഴുവൻ ഹിന്ദുക്കൾക്കെതിരെ ആണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ബിജെപി നേതാവിന്റെ ഭീഷണി.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ