'ജനവിധി അംഗീകരിക്കുന്നു, തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും' ;പരാജയത്തിൽ പ്രതികരണവുമായി രാഹുൽഗാന്ധി

നാലുസംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിൽ മൂന്നിടത്തും പരാജയപ്പെട്ട് സാഹചര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപി.ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ആശയപരമായ പോരാട്ടം തുടരും. തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. എല്ലാ പ്രവർത്തകരുടെയും പിന്തുണക്ക് നന്ദിയെന്നും രാഹുൽ എക്സിൽ കുറിച്ചു.

Read more

നേരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്നും, ലോക്സഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുമെന്നും പറഞ്ഞ ഖാർഗെ കോൺഗ്രസിന് വിജയം സമ്മാനിച്ച തെലങ്കാനയിലെ വോട്ടർമാർക്ക് നന്ദിയും അറിയിച്ചു.