റെയില്‍വേ പോട്ടര്‍മാരുടെ ജീവിതം അടുത്തറിയാന്‍ അവരുടെ വേഷം ധരിച്ചും ചുമെടെടുത്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ന്യുഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് റെയില്‍വേ പോട്ടര്‍മാരുടെ ജീവിതത്തെ അടുത്തറിയാന്‍ രാഹുല്‍ എത്തിയത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് റെയില്‍വേ പോട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. റെയില്‍വേ പോര്‍ട്ടര്‍മാരുടെ ചുവന്ന വസ്ത്രം ധരിച്ചും തലയില്‍ പെട്ടിയുമായും നില്‍ക്കുന്ന രാഹുല്‍ഗാുന്ധിയുടെ ചിത്രം വൈറലാവുകയാണ്. രാഹുല്‍ഗാന്ധി സിന്ദാബാദ് വിളികളോടെയാണ് അദ്ദേഹത്തെ പോര്‍ട്ടര്‍മാര്‍ സ്വീകരിച്ചത്.
ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുമായി രാഹുല്‍ ഇന്ത്യ മുഴുവനും ആശയവിനിമയം നടത്തുകയാണ്. അതിന്റെ ഭാഗമായാണ് റെയില്‍വേ പോര്‍ട്ടര്‍മാരുമായും ആശയവിനിമയം നടത്തിയത്. ഭാരത് ജോഡോയാത്രയുടെ തുടര്‍ച്ചയാണ് ഇത്തരം കൂടിക്കാഴ്ചകള്‍ എന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
He came to listen to the hearts of the people…!!! Shri @RahulGandhi ji… Dressed in the coolie brothers’ clothes and picked up the luggage with them at Delhi’s Anand Vihar railway station, pic.twitter.com/vPMH3VHdY1
— Telangana Youth Congress (@IYCTelangana) September 21, 2023
Read more