'ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തുന്നത് ജാതി, രാഹുൽ അതിനെ കാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്വത്തിന്റെയും കണ്ണിലൂടെ'; ആർഎസ്എസ് എഡിറ്റോറിയൽ വിവാദമാകുന്നു

ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തിയ ഘടകങ്ങളിലൊന്ന് ജാതിയാണെന്ന് ആർഎസ്എസ് മുഖപത്രത്തിന്റെ എഡിറ്റോറിയൽ. ജാതിയാണ് ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തിയത് എന്ന ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിലെ എഡിറ്റോറിയൽ വിവാദമാകുകയാണ്. മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും ജാതി വ്യവസ്ഥ വെല്ലുവിളി ആയിരുന്നു. ജാതി സെൻസസ് ഉയർത്തിക്കാട്ടിയുള്ള രാഹുലിന്റെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെ ആണെന്നും രാഹുൽ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്ത്വത്തിൻറേയും കണ്ണിലൂടെയാണെന്നും എഡിറ്റോറിയൽ പറയുന്നു.

പാഞ്ചജന്യത്തിന്റെ എഡിറ്റർ ഹിതേഷ് ശങ്കർ എഴുതിയ ‘ഏ നേതാജി! കൗൻ സാത് ഹോ?’ (ഏയ് നേതാവേ, നിങ്ങളുടെ ജാതി എന്താണ്?) എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലാണ് വിവാദമാകുന്നത്. സ്വാർത്ഥതാൽപര്യങ്ങൾക്കായി ജാതിയെ നോക്കി തൂക്കിനോക്കുന്നതിന് പകരം ഇന്ത്യയിൽ ജാതിയുടെ പ്രാധാന്യം മനസ്സിലാക്കുകയാണ് വേണ്ടതെന്ന് എഡിറ്റോറിയൽ പറയുന്നു. ജാതിയെ കുറിച്ചുള്ള നിലപാടിനും ജാതി സെൻസസ് വേണമെന്ന ആവശ്യത്തിലും കോൺഗ്രസ് പാർട്ടിയെ ആക്രമിക്കുന്ന ലേഖനം, കോൺഗ്രസ് പാർട്ടിയുടെ ജാതി ചോദിച്ചാൽ ഉത്തരം ഈസ്റ്റ് ഇന്ത്യാ കമ്പനിയും എഒ ഹ്യൂമും ആയിരിക്കും എന്നും പറയുന്നു.

‘മുഗളന്മാർ ജാതി വ്യവസ്ഥയെ വാല് തലപ്പുകൊണ്ട് എതിർത്തു. എന്നാൽ മിഷനറിമാർ അതിനെ നേരിട്ടെതിർക്കാതെ സേവനത്തിൻ്റെയും നവീകരണത്തിൻ്റെയും മറവിലൂടെ ലക്ഷ്യമാക്കി. ഒരാൾ സ്വന്തം ജാതിയെ എതിർക്കുന്നത് രാജ്യത്തെ ഒറ്റികൊടുക്കുന്നതിന് തുല്യമാണെന്ന് ഇന്ത്യൻ സമൂഹം മനസിലാക്കി. ഇന്ത്യയുടെ ഈ ഏകീകൃത ജാതി സമവാക്യം മുഗളന്മാരേക്കാൾ നന്നായി മിഷനറിമാർ മനസ്സിലാക്കി. ഇന്ത്യയെ തകർക്കണമെങ്കിൽ, ആദ്യം ജാതി വ്യവസ്ഥയെ തകർക്കണമെന്നാവർ മനസിലാക്കി. അതിനാൽ ജാതിയെന്ന ഏകീകൃത ഘടകം നിയന്ത്രണമാണെന്നും ചങ്ങലയാണെന്നുമൊക്കെ പറഞ്ഞ് അതിനെ തകർക്കാൻ ശ്രമിച്ചു’. ഹിതേഷ് ശങ്കർ എഡിറ്റോറിയലിൽ പറയുന്നു.

‘ഒരു ഹിന്ദുവിൻ്റെ ജീവിതത്തിൽ, അവൻ്റെ അന്തസ്സും ധാർമ്മികതയും ഉത്തരവാദിത്തവും സമൂഹവും ഉൾപ്പെടെ, ജാതിയെ ചുറ്റിപ്പറ്റിയാണ്. മിഷനറിമാർക്ക് മനസിലാക്കാൻ കഴിയാത്ത കാര്യമാണത്. തങ്ങളുടെ മതപരിവർത്തനത്തിന് ജാതിയെ ഒരു ഘടകമായി മിഷനറിമാർ കണ്ടപ്പോൾ, കോൺഗ്രസ് അതിനെ ഹിന്ദു ഐക്യത്തിലെ ഒരു വിള്ളലായി കണ്ടു. ബ്രിട്ടീഷുകാരുടെ മാതൃകയിൽ, ജാതിയുടെ അടിസ്ഥാനത്തിൽ ലോക്‌സഭാ സീറ്റുകൾ വിഭജിച്ച് രാജ്യത്ത് വിഭജനം ഉണ്ടാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ജാതി സെൻസസ് ആവശ്യപ്പെടുന്നത്’- എഡിറ്റോറിയൽ പറയുന്നു.

ബജറ്റ് സമ്മേളനത്തിനിടെ പാർലമെൻ്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ജാതി അറിയാൻ ബിജെപി എംപി അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഇതിനെ തുടർന്നുള്ള രാഷ്ട്രീയ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് ആർഎസ്എസ് ജാതി വ്യവസ്ഥയുടെ പ്രതിരോധം തീർക്കനായുള്ള ശ്രമങ്ങൾ നടത്തുന്നത്.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി