രാഹുല്‍ ഗാന്ധി വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി. ഒരു സഹോദരിയെന്ന നിലയില്‍ തന്റെ സഹോദരന്‍ സന്തോഷത്തോടെ ഇരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. രാഹുല്‍ വിവാഹിതനായും കുട്ടികളുണ്ടായി കാണാനും ആഗ്രഹിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി ആരാകണമെന്ന് ഇന്ത്യ സഖ്യം തീരുമാനിക്കുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നിലവില്‍ യുപിയില്‍ സജീവ പ്രചരണത്തിലാണ് പ്രിയങ്ക ഗാന്ധി.
തങ്ങള്‍ രാജ്യം മുഴുവന്‍ പ്രചരണത്തിലാണ്. താന്‍ ഇവിടെ 15 ദിവസമായി പ്രചരണത്തിനുണ്ട്. അമേഠിയിലും റായ്ബറേലിയിലും ആരെങ്കിലും പ്രചരണത്തിന് വേണം. തങ്ങള്‍ ഇവിടെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. മണ്ഡലത്തിലെ ജനങ്ങളുമായി തങ്ങള്‍ക്ക് കുടുംബ ബന്ധമുണ്ട്. ഇവിടെ അവര്‍ തങ്ങളെ പ്രതീക്ഷിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.