രാജ്യത്തിന്റെ വികസനം വേഗത്തിലാക്കാന്‍ ലക്ഷം കോടിയുടെ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ ബജറ്റില്‍ അനുവദിച്ചു. റെയില്‍വേയ്ക്ക് ബജറ്റില്‍ അനുവദിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ച് വികസനത്തിന് വേഗം കൂട്ടുന്നതിനാണ് തുക വകയിരുത്തിയിരിക്കുന്നത്. പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും സ്ഥാപിക്കുമെന്നും അവര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കൈപിടിച്ച് ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക വായ്പ 20 ലക്ഷം കോടിയായി ഉയര്‍ത്തും. മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, മത്സ്യബന്ധനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബജറ്റിലൂടെ അവര്‍ വ്യക്തമാക്കി. കാര്‍ഷിക മേഖലലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പിലാക്കും. മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധന പദ്ധതി നടപ്പിലാക്കും. 2,200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കും.