ബംഗ്ലാദേശ് പോണ്‍ താരം മുംബൈയില്‍ അറസ്റ്റില്‍. ആരോഹി ബര്‍ഡെ എന്ന പേരില്‍ അറിയപ്പെടുന്ന നീല ചിത്ര നായിക റിയ ബര്‍ഡെയാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം വച്ചതിനാണ് ആരോഹിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ താമസിക്കുന്നതിനായാണ് ഇവര്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ കൈവശം സൂക്ഷിച്ചത്.
ആരോഹിയുടെ അമ്മ അഞ്ജലി ബര്‍ഡെ എന്ന റൂബി ഷെയ്ഖ് ഇന്ത്യയില്‍ താമസിക്കുന്നതിനായി അമരാവതിയില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിച്ചിരുന്നതായും പൊലീസ് പറയുന്നു. ആരോഹിയെ കൂടാതെ ഇവരുടെ അമ്മ അഞ്ജലി ബര്‍ഡെ, ഇവരുടെ ഭര്‍ത്താവ് അരവിന്ദ് ബര്‍ഡെ, സഹോദരന്‍ രവീന്ദ്ര എന്ന റിയാസ് ഷെയ്ഖ്, സഹോദരി ഋതു എന്ന മോനി ഷെയ്ഖ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നേരത്തെ നീല ചിത്രങ്ങളുടെ നിര്‍മ്മാണത്തെ തുടര്‍ന്ന് അറസ്റ്റിലായ സിനിമ താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീല ചിത്ര നിര്‍മ്മാണ കമ്പനിയുടെ പോണ്‍ വീഡിയോകളിലൂടെയാണ് ആരോഹി ബര്‍ഡെ പോണ്‍ താരമായി അറിയപ്പെട്ടത്. വ്യാജ രേഖകളുമായി ഒരു ബംഗ്ലാദേശി കുടുംബം താമസിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ആരോഹിയ്ക്കും കുടുംബത്തിനും ഇന്ത്യയില്‍ താമസിക്കാനായി അമരാവതി സ്വദേശിയായ ഒരാള്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നല്‍കിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ പങ്കുള്ള മറ്റ് നാല് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോഹി നേരത്തെ വേശ്യവൃത്തിയ്ക്ക് മുംബൈയില്‍ അറസ്റ്റിലായിട്ടുണ്ട്.