കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങൾക്ക് പഠിക്കാൻ ഒരുപാടുണ്ട്​: രാജ്ദീപ് സർദേശായ്​

ആരോഗ്യ രംഗത്തെ ​കേരളത്തിന്‍റെ മികവിനെ പ്രശംസിച്ച്​ മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായ്. കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങൾക്ക്​ പഠിക്കാനും സ്വീകരിക്കാനും ധാരാളം ഉണ്ടെന്നും ആരോഗ്യ രംഗത്ത്​ കൂടുതൽ നിക്ഷേപം നടത്തുകയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും രാജ്ദീപ് സർദേശായ് ട്വീറ്റ് ചെയ്തു.

രാജ്ദീപ് സർദേശായ് ട്വീറ്റ്​ ചെയ്​തതിങ്ങനെ: “”പൊതുജനാരോഗ്യത്തിൽ നിക്ഷേപം നടത്തുന്ന കേരള മാതൃകയെ പ്രശംസിച്ച​ എന്നെ വിമർശിക്കുന്നവരുടെ അറിവിലേക്കായി ഇതാ മറ്റൊരു വസ്​തുത കൂടി പറയുന്നു: കേരളം ഓക്​സിജൻ മിച്ചമുള്ള സംസ്ഥാനമാണ്​. മാത്രമല്ല കഴിഞ്ഞ വർഷം ഓക്​സിജൻ സംഭരണം 58% വർദ്ധിപ്പിക്കുകയും ചെയ്​തു. ഇതിൽ നിന്നും മറ്റു സംസ്ഥാനങ്ങൾക്ക്​ പഠിക്കാനും സ്വീകരിക്കാനും ധാരാളമുണ്ട്​: ആരോഗ്യരംഗത്ത്​ നിക്ഷേപം വർദ്ധിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല””

Read more

കോവിഡിന്‍റെ ആദ്യ ഘട്ടങ്ങളിൽ കേരളം സ്വീകരിച്ച പ്രതിരോധ നടപടികളെ പ്രശംസിച്ചും രാജ്ദീപ് സർദേശായ് നേരത്തേ രംഗത്തെത്തിയിരുന്നു.