പാക് അധീന കശ്മീരിലുള്ളവര്‍ ഇന്ത്യയുടെ ഭാഗമാകണം; പിഒകെയില്‍ ഉള്ളവര്‍ രാജ്യത്തിന്റെ സ്വന്തക്കാര്‍; എപ്പോള്‍ വേണമെങ്കിലും കടന്നുവരാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പിഒകെയില്‍ ഉള്ളവരെ ഇന്ത്യ സ്വന്തക്കാരായാണ് കണക്കാക്കുന്നത്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയുടെ ഭാഗമാകാം.

പാകിസ്താനില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പാക് അധീന കശ്മീരിനെ വിദേശനാടായാണ് പറയുന്നത്. എന്നാല്‍, ഇന്ത്യ അതിനെ സ്വന്തമായാണ് കണക്കാക്കുന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് വാഗ്ദാനത്തെ അദ്ദേഹം വിമര്‍ശിച്ചു. ബി.ജെ.പി അധികാരത്തിലുള്ളിടത്തോളം അത് സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

അതേസമയം, ജമ്മു കശ്മീരിന് പ്രത്യക ഭരണഘടന പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഒരിക്കലും തിരിച്ച് വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞുപോയ സംഭവമാണ്. ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറിയെന്നും ഒരിക്കലും തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി. പറഞ്ഞു. ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘ജമ്മു കശ്മീര്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഭാഗമെന്നാണ് ഞങ്ങളുടെ പാര്‍ട്ടി വിശ്വസിക്കുന്നത്. അതങ്ങനെതന്നെ ആയിരിക്കും. 2014 വരെ ജമ്മു കശ്മീര്‍ വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റേയും നിഴലിലായിരുന്നു. പലരും ജമ്മുകശ്മീരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു. എല്ലാ സര്‍ക്കാരുകളും പ്രീണന നയമാണ് കൈക്കൊണ്ടത്. ജമ്മു കശ്മീരിന്റെ ചരിത്രം എഴുതപ്പെടുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷം സംസ്ഥാനത്തിന്റെ
സുവര്‍ണ്ണകാലഘട്ടത്തെ രേഖപ്പെടുത്തുമെന്ന് അമിത് ഷാ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയുടെ ഭാഗമല്ല. യുവാക്കളുടെ കൈയില്‍ ആയുധങ്ങള്‍ നല്‍കിയത് 370-ാം വകുപ്പാണ്. യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിട്ടത് ആര്‍ട്ടിക്കിള്‍ 370 ആണ്. മോദി സര്‍ക്കാറിന്റെ പ്രധാന ഭരണനേട്ടങ്ങളിലൊന്നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നും അമിത് ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. നിലവില്‍ കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ