എംപിമാരുടെ സസ്‌പെന്‍ഷന്‍ ഭരണകക്ഷി ആയുധമാക്കി മാറ്റിയിരിക്കുന്നു, ജനാധിപത്യത്തിന് തുരങ്കം വെയ്ക്കുന്ന സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ഉപരാഷ്ട്രപതി ന്യായീകരിക്കുന്നെന്ന് ഖാര്‍ഗെ; സമവായമില്ല

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ സസ്‌പെന്‍ഡ് ചെയ്തു പുറത്തിരുത്തുന്ന നടപടിയില്‍ പ്രതിഷേധം കനക്കവെ കൂടിക്കാഴ്ചയ്ക്കുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ക്ഷണം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വീണ്ടും നിരസിച്ചു. ക്രിസ്തുമസ് ദിനത്തില്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച ഉപരാഷ്ട്രപതിയോട് ഡല്‍ഹിക്ക് പുറത്തായതുകൊണ്ട് കൂടിക്കാഴ്ചയ്ക്കെത്താന്‍ കഴിയില്ലെന്നാണ് ഖാര്‍ഗെ അറിയിച്ചത്. സഭയുടെ സംരക്ഷകനെന്ന നിലയില്‍, പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതിനായുള്ള ജനങ്ങളുടെ അവകാശം ചെയര്‍മാന്‍ സംരക്ഷിക്കണമെന്ന് കൂടി മറുപടി കത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉപരാഷ്ട്രപതിയെ ഓര്‍മ്മപ്പെടുത്തി.

സഭയുടെ സംരക്ഷകനാണ് ചെയര്‍മാന്‍. പാര്‍ലമെന്ററി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. പ്രതിപക്ഷത്തോട് കൂടിയാലോചിക്കാതെ ബില്ലുകള്‍ പാസാക്കിയത് ഏറെ വേദനിപ്പിച്ചു.

ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നതിനായി പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ അട്ടിമറിക്കുന്നതിനും ഭരണഘടനയെ തകര്‍ക്കുന്നതിനുമുള്ള സൗകര്യപ്രദമായ ഉപകരണമായി എംപിമാരുടെ സസ്‌പെന്‍ഷന്‍ ഭരണകക്ഷി ആയുധമാക്കി. എംപിമാരുടെ സസ്‌പെന്‍ഷനെ ആയുധമാക്കി ഭരണകക്ഷി ഉപയോഗിക്കുന്നതിന്റെ ആശങ്ക പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിന് അറിയിച്ചു.

സ്പീക്കര്‍ സഭയുടെ സംരക്ഷകനാണ്. സഭയുടെ അന്തസ്സ് നിലനിര്‍ത്തുന്നതിനും പാര്‍ലമെന്ററി പ്രത്യേകാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിലും സ്പീക്കര്‍ മുന്‍ഗണന കൊടുക്കണമെന്ന് കൂടി കോണ്‍ഗ്രസ് അധ്യക്ഷന്‍ കത്തില്‍ പറയുന്നുണ്ട്. ചര്‍ച്ചയില്ലാതെ ബില്ലുകള്‍ പാസാക്കിയത് ചരിത്രത്തിലെ തെറ്റായ തീരുമാനമാണെന്നും അത് പ്രതിപക്ഷത്തെ വേദനപ്പെടുത്തിയെന്നും ഖാര്‍ഗെ കത്തില്‍ വ്യക്തമാക്കി.

സഭ തടസ്സപ്പെടുത്തിയത് ആസൂത്രിതവും തന്ത്രപരവുമാണെന്നായിരുന്നു പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയുള്ള ഉപരാഷ്ട്രപതിയുടെ വിമര്‍ശനം. ഈ സഭാ കാലയളവില്‍ സഭ തടസപ്പെടുത്തിയതില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ആസൂത്രിത പങ്ക് ചൂണ്ടിക്കാട്ടി അപമാനിക്കാന്‍ താനില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ധന്‍ഖര്‍ പറഞ്ഞിരുന്നു. പിന്നീടാണ് ഖാര്‍ഗെയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യവും ധിക്കാരപരവുമായ മനോഭാവത്തെ ന്യായീകരിക്കുകയാണ് നിര്‍ഭാഗ്യവശാല്‍ ഉപരാഷ്ട്രപതി ചെയ്യുന്നതെന്നായിരുന്നു ധന്‍ഖറിന്റെ വിമര്‍ശനത്തോടുള്ള ഖാര്‍ഗെയുടെ പ്രതികരണം. 146 ഇന്ത്യ മുന്നണി അംഗങ്ങളെയാണ് പാര്‍ലമെന്റില്‍ നിന്ന് ശൈത്യകാല സമ്മേളനത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം