സഭയില്‍ വിങ്ങിപ്പൊട്ടി ഉപരാഷ്ട്രപതി; വൈകാരിക രംഗങ്ങളുമായി രാജ്യസഭ, ഇന്നലെ ഉറങ്ങാനായില്ലെന്ന് വെങ്കയ്യനായിഡു

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനവും സഭയിലരങ്ങേറിയത് നാടകീയ രംഗങ്ങള്‍. പ്രതിപക്ഷം പെഗാസസ് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ത്തിയതോടെ ലോകസഭ അനശ്ചിതകാലത്തേക്ക് പിരിഞ്ഞു. അതേസമയം രാജ്യസഭയില്‍ അത്യന്തം വൈകാരികമായായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസംഗം. സഭയിലെ ബഹളത്തിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിങ്ങിക്കരയുകയായിരുന്നു.

സഭയിലെ അവസ്ഥയില്‍ താന്‍ ദുഖിതനാണ്. ഈ ബഹളങ്ങള്‍ ഏറെ അലോസരപ്പെടുത്തുന്നു. കഴിഞ്ഞ രാത്രിയില്‍ ഉറങ്ങാനായില്ല, കാരണം കര്‍ഷകരുടെ അവസ്ഥ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. സഭയുടെ പരിപാവനത ചില അംഗങ്ങള്‍ തകര്‍ത്തു. ഈ നടപടികളൊക്കെ പൊതു ജനം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പവിത്രത കല്പിക്കുന്ന സ്ഥലത്ത് അതിന്റെ ശുദ്ധി നശിപ്പിക്കുന്ന വിധത്തിലുള്ള സംഘര്‍ഷമാണ് നടക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ സഭ 12 മണിവരെ നിര്‍ത്തിവച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ