രാമക്ഷേത്ര പ്രതിഷ്ഠ, കേരളത്തിലെ കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുരുതെന്ന കെ മുരളീധരന്റെയും വി എം സുധീരന്റെയും നിലപാട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും, ശശി തരൂര്‍ എം പിയും തളളിയതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഈ വിഷയുമായി ബന്ധപ്പെട്ട് തമ്മിലടിയും അഭിപ്രായ വ്യത്യാസവും രൂക്ഷമാവുകയാണ്. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുകളിലേക്ക് ക്ഷണിച്ചിരിക്കുന്നത്് വ്യക്തികളെയാണെന്നും അത് ക്ഷണം ലഭിച്ചവര്‍ ആണ് ഇക്കാര്യത്തില്‍ തിരുമാനമെടുക്കേണ്ടെതെന്നും, വ്യക്തികളായി അവിടെ പോകാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നുമാണ് ശശി തരൂര്‍ വ്യക്തമാക്കിയത്.

സി പി എമ്മിനെ സംബന്ധിച്ചിടത്തോളംഅവര്‍ക്ക് മത വിശ്വാസം ഇല്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് ഇ്ഷ്ടമുള്ള തിരുമാനമെടുക്കാം. എ്ന്നാല്‍കോണ്‍ഗ്രസും ബി ജെപിയുമെല്ലാ വിശ്വാസികള്‍ ധാരാളം ഉള്ള പാര്‍ട്ടിയാണ് അത് കൊണ്ട് അവര്‍ക്ക് ആലോചിച്ച് മാത്രമേ നിലപാട് എടുക്കാന്‍ കഴിയുകയുള്ളുവെന്നും തരൂര്‍ പറഞ്ഞു.അതേ സമയം ക്ഷേത്രത്തെ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലന്നും ശശി തരൂര്‍ പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിക്ക് അതില്‍ ഒരു റോളും ഇല്ലന്നാണ് സുധാകരന്‍ പറയുന്നത്.

രാമക്ഷേത്ര വിഷയത്തില്‍ അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസിനുളള അതേ ആശയക്കുഴപ്പം തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസിനുമുളളതെന്ന് വ്യക്തമാവുകയാണ്. സി പി എമ്മും ലീഗുമെല്ലാം വ്യക്തമായ നിലപാട് കൈക്കൊണ്ടിട്ടും സം്സ്ഥാന കോണ്‍ഗ്രസിന് കൃത്യമായ അഭിപ്രായ രൂപീകരണം ഈ വിഷയത്തില്‍ സാധ്യമായിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കുകയാണെന്ന കാര്യവും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കേണ്ടെന്ന് അഭിപ്രായമാണ് കേരളത്തിലെ ഭൂരിപക്ഷം നേതാക്കള്‍ക്കുമുള്ളത്്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ