കേന്ദ്രമന്ത്രി രാംദാസ് അത്തവാലെക്ക് കോവിഡ് സ്ഥിരീകരിച്ചു . നടി പായൽ ഘോഷിനെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (അത്തവാലെ) ചേർക്കുന്ന ചടങ്ങിന് ശേഷം രാംദാസ് അത്തവാലെ കൊറോണ വൈറസ് പരിശോധന നടത്തിയിരുന്നു. ചടങ്ങിൽ നിരവധി പേർ പങ്കെടുത്തിരുന്നു.
അന്നേ ദിവസം, ചുമ, ശരീരവേദന എന്നിവ അനുഭവപ്പെട്ട രാംദാസ് അത്തവാലെ കോവിഡ് പരിശോധനക്ക് വിധേയനായി. ചൊവ്വാഴ്ച പരിശോധനാ റിപ്പോർട്ടിൽ രാംദാസ് അത്തവാലെക്ക് കോവിഡ് സ്ഥിരീകരിച്ചു.
രാംദാസ് അത്തവാലെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിക്കുകയും ചെയ്തു.