വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

വിവാദങ്ങളൊഴിയാതെ വീണ്ടും പതഞ്ജലി. ജിഎസ്ടി അടയ്ക്കാത്തതിനെ തുടര്‍ന്ന് പതഞ്ജലി ഫുഡ്‌സിന് ഇന്റലിജന്‍സ് വിഭാഗം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 27.46 കോടി രൂപയുടെ ജിഎസ്ടിയാണ് പതഞ്ജലി അടയ്ക്കാനുള്ളത്. രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പതഞ്ജലി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നാണ് പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് എന്ന് പേര് മാറ്റിയത്.

ജിഎസ്ടി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതായി പതഞ്ജലി അറിയിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് ഛണ്ഡീഗഢ് സോണല്‍ യൂണിറ്റിന്റെ നോട്ടീസാണ് പതഞ്ജലിക്ക് ലഭിച്ചിട്ടുള്ളത്. അതേ സമയം നോട്ടീസ് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും കേസുമായി മുന്നോട്ട് പോകാനുള്ള എല്ലാ നടപടികളും കമ്പനി സ്വീകരിക്കുമെന്നും പതഞ്ജലി വ്യക്തമാക്കി.

Read more

നേരത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയ കേസില്‍ പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആയിരുന്നു പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചത്.