ഭരണഘടനയെ രാജ്യസഭയില്‍ ചോദ്യം ചെയ്ത് ഗൊഗോയി; സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം; കന്നിപ്രസംഗം ബഹിഷ്‌കരിച്ച് വനിത എംപിമാര്‍

ഇന്ത്യന്‍ ഭരണഘടനയെ ചോദ്യം ചെയ്ത്് രാജ്യസഭയിലെ കന്നി പ്രസംഗത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഗൊഗോയി പ്രസംഗിക്കാന്‍ ഏഴുന്നേറ്റതിന് പിന്നാലെ നാലു വനിത എംപിമാര്‍ സഭ ബഹിഷ്‌കരിച്ചു.

ഡല്‍ഹി ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ ഗൊഗോയി നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. ഭരണഘടനയുടെ അടിസ്ഥാനഘടനാസിദ്ധാന്തം സംവാദാത്മകമാണെന്നും സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതുകൊണ്ട് ഡല്‍ഹി ബില്‍ ചര്‍ച്ചചെയ്യുന്നത് പാര്‍ലമെന്റിനെ തടസ്സപ്പെടുത്തുന്നില്ലെന്നുമാണ് അദേഹം പറഞ്ഞത്.

ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം ബഹളംവെച്ചു. എന്നാല്‍, നാമനിര്‍ദേശം ചെയ്ത് സഭയില്‍ എത്തിയ അദേഹം പരാമര്‍ശം പിന്‍വലിക്കാന്‍ തയാറായില്ല.

കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ചാണ് അദേഹം തന്റെ വാദങ്ങള്‍ രാജയസഭയില്‍ നിരത്തിയത്. ചട്ടം 239/3 ബി ഉദ്ധരിച്ച ഗൊഗോയി ക്രമസമാധാനം, പോലീസ്, ഡല്‍ഹിയിലെ ഭൂമി എന്നിവയില്‍ സംസ്ഥാനവിഷയങ്ങള്‍ക്കപ്പുറം നിയമങ്ങള്‍ നിര്‍മിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് പറഞ്ഞു. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അതിരുകടക്കുന്നില്ല. ബില്‍ മൗലികാവകാശങ്ങളെയോ ഭരണഘടനയുടെ അടിസ്ഥാനഘടനയെയോ തടസ്സപ്പെടുത്തുന്നില്ലന്നും അദേഹം വ്യക്തമാക്കി. ഈ പരാമര്‍ശങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള അംഗങ്ങള്‍ കൈയടിച്ചാണ് പിന്തുണച്ചത്.

അതേസമയം, സുപ്രീംകോടതിയിലെ സഹപ്രവര്‍ത്തകയില്‍നിന്ന് ആരോപണം നേരിട്ടിട്ടുള്ള ഗൊഗോയിയുടെ കന്നിപ്രസംഗം ബഹിഷ്‌കരിക്കുകയാണെന്ന് നാലു വനിതാ അംഗങ്ങള്‍ വ്യക്തമാക്കി. എസ്പി അംഗമായ ജയാ ബച്ചന്‍, ശിവസേന-ഉദ്ധവ് വിഭാഗം അംഗമായ പ്രിയങ്കാ ചതുര്‍വേദി, എന്‍സിപി അംഗമായ വന്ദനാ ചവാന്‍, തൃണമൂല്‍ കോണ്‍ഗ്രസ് സുഷ്മിതാ ദേവ് എന്നിവരാണ് സഭ ബഹിഷ്‌കരിച്ചത്.

Latest Stories

INDIAN CRICKET: ആ തീരുമാനത്തിന്റെ പേരിൽ ഗംഭീറുമായിട്ടും അഗാർക്കറുമായിട്ടും ഉടക്കി, എന്റെ വാദം അവർ ....; വമ്പൻ വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഉദ്യം രജിസ്‌ട്രേഷനില്‍ കേരളം മുന്നില്‍; എംഎസ്എംഇ സംരംഭങ്ങളുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു; സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടാകുമെന്ന് വ്യവസായമന്ത്രി പി രാജീവ്

PKBS VS RCB: ഇത്രയും മത്സരങ്ങൾ കഴിഞ്ഞപ്പോഴാണ് ആ സത്യം ഞാൻ മനസിലാക്കിയത്, കോവിഡ് കാലത്തെ പോലെയാണെന്ന് ഓർത്ത്...; പഞ്ചാബിനെതിരായ പോരിന് മുമ്പ് ആ വലിയ സിഗ്നൽ നൽകി ഭുവനേശ്വർ കുമാർ

ഇനി തിയേറ്ററില്‍ ഓടില്ല, കളക്ഷനുമില്ല..; റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നതിന് മുമ്പേ 'എമ്പുരാന്‍' ഒടിടിയില്‍

'ചെങ്കടലിലെ കളി അവസാനിപ്പിക്കണം'; യമനിലെ ഹൂതികളുടെ ശക്തികേന്ദ്രത്തില്‍ യുഎസ് ആക്രമണം

അത് എന്റെ പിഴയാണ്, ഞാന്‍ ഷൈനിനെ വെള്ളപൂശിയതല്ല.. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു: മാല പാര്‍വതി

'പോരാളികള്‍ക്ക്' പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; ദുരിതബാധിതര്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ കരിചന്തയില്‍ വിറ്റ് ജീവന്‍ നിലനിര്‍ത്തുന്നു; ശമ്പളം മുടങ്ങി; ഹമാസ് വന്‍ പ്രതിസന്ധിയില്‍

ഓടിപ്പോയത് എന്തിന്? ഷൈൻ ടോം ചാക്കോക്ക് നോട്ടീസ് നൽകും; ഒരാഴ്ചക്കകം ഹാജരാകാൻ നിർദേശം

വനിതാ സിപിഒ റാങ്ക് ലിസ്റ്റ്; കാലാവധി തീരാന്‍ 48 മണിക്കൂര്‍; സമരം ചെയ്ത മൂന്നുപേര്‍ ഉള്‍പ്പെടെ 45 പേര്‍ക്ക് അഡ്വൈസ് മെമ്മോ

ഷൈന്‍ ടോം ചാക്കോയുടെ രക്ഷാപുരുഷന്‍ ഉന്നതനായ ഒരു മന്ത്രി, സംരക്ഷകന്‍ സൂപ്പര്‍താരം: കെഎസ് രാധാകൃഷ്ണന്‍