വീണ്ടും ബലാത്സംഗ കൊല: ഉത്തരാഖണ്ഡിൽ നേഴ്‌സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നു; തല തകർത്തു, പ്രതി പിടിയിൽ

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വീണ്ടും ഞെട്ടിച്ചുകൊണ്ട് മറ്റൊരു അതിദാരുണമായ കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ നേഴ്‌സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തിൽ 28 കാരനായ പ്രതിയെ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും പിടികൂടി. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ നിന്നുള്ള തൊഴിലാളിയാണ് പ്രതി.

ഇക്കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ നിന്ന് കാണാതായ 33 കാരിയായ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു 33കാരിയായ യുവതി. ഉധം സിംഗ് നഗറിലെ ബിലാസ്പൂർ കോളനിയിലാണ് ഇവർ താമസിച്ചിരുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 30 ന് നേഴ്സ് വീട്ടിൽ വന്നിട്ടില്ലെന്ന് കാണിച്ച് സഹോദരൻ ജൂലൈ 31 ന് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ ഒരാഴ്‌ചയ്‌ക്ക് ശേഷം ഉത്തരാഖണ്ഡിലെ ദിബ്‌ഡിബയിലെ ആളൊഴിഞ്ഞ പ്ലോട്ടിൽ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് നേഴ്സ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. നഴ്സിന്റെ തല തകർത്തതായും റിപ്പോർട്ടിലുണ്ട്.

പ്രതി നഴ്സിന്റെ അടുത്ത് നിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ പിന്തുടർന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം ചെയ്തതായി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഉധം സിംഗ് നഗറിലെ കാശിപൂർ റോഡിലുള്ള ബസുന്ദര അപ്പാർട്ട്‌മെൻ്റിനുള്ളിൽ വെച്ച് നഴ്‌സിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു പ്രതി. സ്ത്രീയുടെ വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുക്കുകയായിരുന്നു ലക്‌ഷ്യം. എന്നാൽ പ്രതി നഴ്സിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശേഷം ഇയാൾ നഴ്സിന്റെ ആഭരണങ്ങളും മൊബൈൽ ഫോണും പണവുമായി ഉത്തരാഖണ്ഡിൽ നിന്നും രക്ഷപെടുകയായിരുന്നു.

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ഉത്തരാഖണ്ഡിൽ നിന്നുള്ള ഞെട്ടിക്കുന്ന മറ്റൊരു ബലാത്സംഗ കൊലപാതകം കൂടി പുറത്ത് വരുന്നത്. കൊൽക്കത്തയിലെ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലും ഇന്ന് പിജി ഡോക്ടർമാർ സമരം ചെയ്യുകയാണ്. സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ഒ പി പൂര്‍ണമായി ബഹിഷ്‌കരിച്ചും വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയും ഇന്ന് പണിമുടക്കും. യുവ ഡോക്ടറുടെ കൊലപാതകത്തിന് കാരണക്കാരായ ഹോസ്പിറ്റലിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക. 48 മണിക്കൂറിനുള്ളില്‍ പ്രതികളെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. അതിനിടയിലാണ് ഇപ്പോൾ പുതിയൊരു കൊലപാതകം കൂടി പുറത്ത് വരുന്നത്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം