മുതിർന്ന വ്യവസായിയും ടാറ്റ സൺസ് ചെയർമാനുമായ രത്തൻ ടാറ്റയെ അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ ആരോഗ്യ പ്രശ്നങ്ങൾ മൂലം രത്തൻ ടാറ്റ ചികിത്സയിലായിരുന്നു എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ അതിന് പിന്നാലെ താൻ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും പതിവ് ചെക്കപ്പിന് വന്നതാണെന്നും ആണ് അദ്ദേഹം പ്രതികരിച്ചിരുന്നത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രത്തൻ ടാറ്റ പറഞ്ഞു.