ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി. റീപ്പോ നിരക്ക് 0.25 ശതമാനം വര്‍ദ്ധിപ്പിച്ചതോടെ ആകെ 6.5 ശതമാനത്തിലെത്തി. ഇതോടെ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും.
പണലഭ്യത കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐ തുടര്‍ച്ചയായി അഞ്ചാംതവണയാണ് റീപ്പോ നിരക്ക് ഉയര്‍ത്തിയത്. ഡിസംബറില്‍ 35 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു. 215 ബേസിസ് പോയിന്റാണ് ഈ സാമ്പത്തികവര്‍ഷം ഉയര്‍ത്തിയത്.
ആഗോള സാമ്പത്തിക മാന്ദ്യം, യുഎസ് ഡോളറിന്റെ മൂല്യവര്‍ധന, കെട്ടടങ്ങാത്ത യുദ്ധസാഹചര്യം എന്നിവയാണ് തുടര്‍ച്ചയായ വര്‍ദ്ധനയ്ക്ക് കാരണമെന്നാണ് അനുമാനം.