മിനിമം ബാലന്‍സ് വേണ്ടാത്തവര്‍ക്ക് എ.ടി.എമ്മിലൂടെ സൗജന്യമായി നാലു തവണ പണം പിന്‍വലിക്കാം; നിര്‍ദ്ദേശം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍

മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഇനി മുതല്‍ നാലു തവണ സൗജന്യമായി എടിഎമ്മിലൂടെ പണം പിന്‍വലിക്കാം. ജൂലൈ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഇതു സബന്ധിച്ച നിര്‍ദേശം നല്‍കി.

ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാവുക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പരിമിതികളോടെ ബാങ്കിംഗ് ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണിത്.

Read more

എടിഎം വഴിയോ ബാങ്ക് ശാഖ വഴിയോ മാസം നാല് മൊത്തം നാല് സൗജന്യ ഇടപാടുകളാണ് നടത്താന്‍ കഴിയുക. നാലില്‍ കൂടുതല്‍ ഇടപാടുകള്‍ക്ക് നിശ്ചിത ചാര്‍ജ് നല്‍കേണ്ടിവരും.