ബിജെപി ടിക്കറ്റ് കിട്ടാതെ ശിവസേനയിലും എന്‍സിപിയിലും കുടിയേറിയ 'താമര വിമതന്മാര്‍'; മഹാരാഷ്ട്രയിലെ ഭരണപക്ഷത്തെ ചാടിക്കളി

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ വിമത ശല്യം ബിജെപിയേയും അലട്ടുന്നുണ്ട്. സാധാരണ മറ്റുപാര്‍ട്ടികളിലെ വിമതരെ ചാക്കിട്ടുപിടിച്ചു ബിജെപിയിലെത്തിച്ച് വോട്ട് മറിക്കാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് കൊഴിഞ്ഞുപോക്കുകളോ പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പോ പുറത്തുവരാത്തത്ര ഉരുക്കുമുഷ്ടിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മറാത്തയില്‍ ഇക്കുറി ധാരാളം വിമതന്മാരാണ് ബിജെപിയില്‍ തലപൊക്കുകയും ഭരണപക്ഷ പാര്‍ട്ടികളിലെത്തി മല്‍സരിക്കാന്‍ അവസരം തേടുകയും ചെയ്തത്. ഇതില്‍ 16 വിമത ബിജെപി നേതാക്കള്‍ ബിജെപി നയിക്കുന്ന മഹായുതി മുന്നണിയിലെ മറ്റ് സഖ്യകക്ഷികളായ ഷിന്‍ഡേയുടെ ശിവസേനയിലും അജിത് പവാറിന്റെ എന്‍സിപിയിലും മല്‍സരിക്കാന്‍ സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്.

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 146 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. ഇഷ്ടപ്പെട്ട സീറ്റുകളില്‍ ബിജെപി മല്‍സരിക്കാന്‍ അവസരം നല്‍കാതിരുന്നതിനാല്‍ ഇപ്പുറത്തേക്ക് ചാടി 16 പേരാണ് സീറ്റ് ഉറപ്പിച്ചത്. കാവിപ്പാര്‍ട്ടിയുടെ സഖ്യകക്ഷികളിലേക്കാണ് ഇവരുടെ ചാട്ടമെന്നതാണ് രസകരം. കോണ്‍ഗ്രസ് നയിക്കുന്ന മഹാവികാസ് അഘാഡിയിലെ താക്കറേയുടെ ശിവസേനയിലും ശരദ് പവാറിന്റെ എന്‍സിപിയിലും അവസരം കിട്ടില്ലെന്ന് ഉറപ്പിച്ചാണ് ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്ന അജിത് പവാറിന്റേയും ഷിന്‍ഡേയുടേയും പാര്‍ട്ടിയില്‍ കയറി കൂടി മഹായുതി സഖ്യത്തില്‍ തന്നെ ഇവര്‍ മല്‍സരിക്കുന്നത്.

ബിജെപിയില്‍ നിന്ന് രാജിവെച്ച 12 പേര്‍ ഷിന്‍ഡേ ശിവസേനയില്‍ മല്‍സരിക്കുമ്പോള്‍ 4 പേര്‍ അജിത് പവാറിന്റെ എന്‍സിപി ടിക്കറ്റിലാണ് മല്‍സരിക്കുന്നത്. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകന്‍ നിലേഷ് റാണെ കുഡാല്‍-മല്‍വന്‍ മണ്ഡലത്തില്‍ നിന്ന് ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിനായി മത്സരിക്കും. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ റാവുസാഹേബ് ദന്‍വെയുടെ മകള്‍ സഞ്ജന ജാദവ് ശിവസേന ടിക്കറ്റില്‍ കന്നാഡ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

മുന്‍ ബിജെപി നേതാവ് രാജേന്ദ്ര ഗാവിത്തും പാല്‍ഘര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ശിവസേന ടിക്കറ്റില്‍ മത്സരിക്കും. ബിജെപി മുന്‍ എംഎല്‍എ വിലാസ് താരെ 2009 മുതല്‍ 2019 വരെ അവിഭക്ത ശിവസേനയുടെ ഉറച്ച കോട്ടയായ ബോയ്സറില്‍ മത്സരിക്കാനാണ് ടിക്കറ്റ് നേടിയത്. വര്‍ളിയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷൈന എന്‍ സി ഏകനാഥ് ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നതിനെ പിന്നാലെ മുംബാദേവി മണ്ഡലത്തില്‍ നിന്നാണ് മല്‍സരിക്കാന്‍ ഒരുങ്ങുന്നത്.

മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മഹായുതിയുടെ സീറ്റ് പങ്കിടല്‍ കരാര്‍ പ്രകാരം സിംഹഭാഗവും ബിജെപി പിടിച്ചെടുത്തു കഴിഞ്ഞു. 148 സീറ്റുകളില്‍ ബിജെപി മല്‍സരിക്കും. ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന 80 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ അജിത് പവാറിന്റെ എന്‍സിപിക്ക് 53 സീറ്റുകളാണ് അനുവദിച്ചു കിട്ടിയിരിക്കുന്നത്. ബാക്കിയുള്ള ഏഴ് സീറ്റുകളില്‍ അഞ്ചെണ്ണം മഹായുതിയിലെ ചെറിയ സഖ്യകക്ഷികള്‍ക്കായി ഒഴിവാക്കിയിട്ടുണ്ട്. രണ്ട് സീറ്റുകളില്‍ ഇതുവരെ സമവായത്തിലെത്താന്‍ മുന്നണിക്ക് കഴിഞ്ഞിട്ടില്ല. നവംബര്‍ 20നാണ് ഒറ്റഘട്ടമായി മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം